അടൂർ: ഉത്സവത്തോടനുബന്ധിച്ച് പാർത്ഥസാരഥി ക്ഷേത്ര സദ്യാലയത്തിലെ ജനൽ പാളികൾ അടർന്നുവീണ് സ്ത്രീക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് സംഭവം.
Read Also : പോപ്പുലര്‍ ഫ്രണ്ടിനായി കോടതി നടപടികളുടെ വീഡിയോ ചിത്രീകരിച്ച 23 കാരിയെ പോലീസ് അറസ്റ്റ് ചെയ്തു
ഇവർ അന്നദാനത്തിന് വരിനിൽക്കവെ ഗ്രീല്ലും കട്ടളയും അടർന്നുവീഴുകയായിരുന്നു. കട്ടളയുടെ ഒരുപാളി ഇവരുടെ തോളിലാണ് വീണത്. ഈ സമയം തിരക്ക് കുറവായിരുന്നതിനാൽ വൻ അപകടം ആണ് വഴിമാറിയത്.
സദ്യാലയത്തിന്റെ ഭിത്തികൾ വിണ്ടുകീറി ജനലുകളും വാതിലുകളും പൊളിഞ്ഞ് ഇളകിമാറിയ നിലയിലാണ്. വൈദ്യുതി വയറുകൾ നശിച്ച് ഭിത്തിയിൽനിന്ന് അടർന്നുമാറി. മേൽക്കൂര അടർന്നുമാറി ആസ്ബസ്റ്റോസ് ഷീറ്റ് പൊട്ടി മാറിയത് കാരണം മഴവെള്ളം സദ്യാലയത്തിനുള്ളിൽ വീഴും. ഫാനുകൾ തുരുമ്പിച്ച് താഴെ വീഴാറായ നിലയിലാണ്. ശൗചാലയവും കുളിമുറിയും ഉപയോഗ്യശൂന്യമായി കിടക്കുകയാണ്.
Post Your Comments