
തിരുവല്ല: മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ വനിത എഎസ്ഐയുടെ ഭര്‍ത്താവ് അറസ്റ്റിൽ. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എഎസ്ഐയുടെ ഭര്‍ത്താവായ മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തറാണ് (53 ) അറസ്റ്റിലായത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനായ അഖിലിനെ മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്.
Read Also : സംസ്ഥാനത്ത് ഇന്ധനവിലയിൽ മാറ്റമില്ല, പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇങ്ങനെ
മുത്തൂര്‍ ജംഗ്ഷനിൽ വെള്ളിയാഴ്ച വൈകുന്നേരം ആറോടെയായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. സ്കൂട്ടറില്‍ എത്തിയ നസീര്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന അഖിലിനെ അസഭ്യം പറഞ്ഞ ശേഷം മര്‍ദ്ദിക്കുകയായിരുന്നു.
തുടര്‍ന്ന്, സംഭവസ്ഥലത്തുനിന്നു രക്ഷപ്പെട്ട നസീറിനെ വീടിനു സമീപത്തു നിന്നുമാണ് പൊലീസ് പിടികൂടിയത്. പിടിയിലായ നസീര്‍ തിരുവല്ല ചെങ്ങന്നൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത വിസ, ചെക്ക് തട്ടിപ്പ് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Post Your Comments