തിരുവനന്തപുരം: യുവജനകമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് പുറത്തുവന്നിട്ടും ഇത് സംബന്ധിച്ച് പ്രതികരിക്കാതെ കേരള സര്‍വകലാശാല. ചിന്താ ജെറോമും വിശദീകരണം നല്‍കാതെ ഒഴിഞ്ഞുമാറുകയാണ്. ചങ്ങമ്പുഴയുടെ വിഖ്യാതമായ വാഴക്കുല വൈലോപ്പിള്ളിയുടേതാണെന്ന് എഴുതിയ ചിന്തയുടെ ഗവേഷണ പ്രബന്ധമാണ് സജീവചര്‍ച്ച.
Read Also: പാകിസ്ഥാനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു: കുടിവെള്ളം പോലും ലഭിക്കാതെ ജനങ്ങൾ
അതേസമയം, ചിന്തയുടെ ഗവേഷണ പ്രബന്ധവും കോപ്പിയടിച്ചതെന്ന് പരാതി. ബോധി കോമണ്‍സ് എന്ന വെബ് സൈറ്റിലെ ലേഖനം കോപ്പി അടിച്ചതാണെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. ഈ വെബ്‌സൈറ്റിലെ ലേഖനം ചിന്തയുടെ പ്രബന്ധത്തില്‍ പകര്‍ത്തി എന്നാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന പരാതി. സംഭവത്തില്‍ കേരള വിസിക്ക് പുതിയ പരാതി നല്‍കുമെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി അറിയിച്ചു.
യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ ഗവേഷണ പ്രബന്ധത്തിലെ ഗുരുതര തെറ്റ് നേരത്തെ പുറത്തുവന്നിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ ‘വാഴക്കുല’യുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്.
Post Your Comments