Latest NewsNewsBusiness

പ്രതിരോധം തീർത്ത് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

സെൻസെക്സ് 59,500.41 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്

ചാഞ്ചാട്ടത്തിനൊടുവിൽ നേട്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. സെൻസെക്സ് 169.51 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,500.41 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 44.70 പോയിന്റ് ഉയർന്ന് 17,649- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഇന്ന് വിപണിയിൽ 1,531 ഓഹരികൾ ഉയർന്നും, 1,965 ഓഹരികൾ ഇടിഞ്ഞും, 162 ഓഹരികൾ മാറ്റമില്ലാതെയും തുടർന്നു.

എച്ച്സിഎൽ ടെക്നോളജീസ്, ബജാജ് ഫിൻസെർവ്, അൾട്രാടെക് സിമന്റ്, ബജാജ് ഫിനാൻസ്, അദാനി എന്റർപ്രൈസസ് എന്നിവ മികച്ച നേട്ടമാണ് കൈവരിച്ചത്. അതേസമയം, പവർ ഗ്രിഡ് കോർപ്പറേഷൻ, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഓട്ടോ, ലാൽസൺ ആൻഡ് ടർബോ, ഇൻഡസ്ഇൻഡ് ബാങ്ക് എന്നിവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഇന്ന് സ്മോൾക്യാപ് സൂചികകളും മിഡ്ക്യാപ് സൂചികകളും ഇടിവ് നേരിട്ടു.

Also Read: ശീതകാല ടൂറിസം: ബിദിയ ഡെസേർട്ട് ഫെസ്റ്റിവലിന് തുടക്കമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button