തിരുവനന്തപുരം: മാരകായുധങ്ങളുമായി കുപ്രസിദ്ധ ഗുണ്ട അടക്കം മൂന്നു പേർ പിടിയിൽ. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ തുമ്പ സ്വദേശി ലിയോണ്‍ ജോണ്സണ് (33), കുളത്തൂർ സ്റ്റേഷൻ കടവ് സ്വദേശി അഖിൽ (22), കഴക്കൂട്ടം നെട്ടയക്കോണം സ്വദേശി വിജീഷ് (36) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഠിനംകുളത്ത് നിന്നാണ് ഇവരെ മാരാകായുധങ്ങളുമായി പൊലീസ് പിടികൂടിയത്.
കഴിഞ്ഞ വർഷം തുമ്പയിൽ യുവാവിന്റെ കാൽ ബോംബെറിഞ്ഞ് തകർത്ത കേസിലെ പ്രതികളാണ് മൂന്നുപേരും. ഗുണ്ടാ ആക്രമണം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുന്നതിനിടയിൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയതെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. പ്രതികളിൽ നിന്ന് വടിവാൾ, വെട്ടുകത്തി, മഴു തുടങ്ങി ആയുധങ്ങൾ പിടിച്ചെടുത്തു.
Read Also : വാട്സ്ആപ്പ് മെസേജുകൾ ബാക്കപ്പ് ചെയ്യാം, ഈ കിടിലം ട്രിക്കിനെ കുറിച്ച് അറിയൂ
നിരവധി കേസുകൾ ഇവർക്കെതിരെ കഴക്കൂട്ടം, തുമ്പ, പേട്ട, അയിരൂർ, കഠിനംകുളം, മംഗലപുരം സ്റ്റേഷനുകളിൽ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ലിയോണ്‍ ജോണ്സണ് 28 കേസുകളിൽ പ്രതിയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കഠിനംകുളം സ്റ്റേഷനിൽ എത്തി പ്രതികളെ ചോദ്യം ചെയ്തു. തുടർന്ന്, പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments