ThiruvananthapuramNattuvarthaLatest NewsKeralaNews

ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ക​ളി​യാ​ക്കാ​വി​ള ഗ്രേ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന സു​മി​ത്രനെ (19)ആ​ണ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തിയത്

പാ​റ​ശാ​ല: ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​യെ ജീവനൊടുക്കിയ നിലയിൽ ക​ണ്ടെ​ത്തി.​ ക​ളി​യാ​ക്കാ​വി​ള ഗ്രേ​സ് ന​ഴ്സിം​ഗ് കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന സു​മി​ത്രനെ (19)ആ​ണ് കോ​ള​ജ് ഹോ​സ്റ്റ​ലി​ൽ തൂ​ങ്ങി മ​രി​ച്ച നിലയിൽ കണ്ടെത്തിയത്.​

ത​ഞ്ചാ​വൂ​ര്‍ സ്വ​ദേ​ശി​യാ​യ സു​മി​ത്ര​ന്‍ ര​ണ്ടാം വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ര്‍​ത്ഥി​യാ​ണ്.​ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍ നാ​ലു​പേ​രു​ള്ള മു​റി​യി​ലാ​ണ് സു​മി​ത്ര​നും താ​മ​സി​ച്ചി​രു​ന്ന​ത്. ക്ലാ​സു​ക​ഴി​ഞ്ഞ് റൂ​മി​ല്‍ എ​ത്തി​യ സു​മി​ത്ര​ന്‍ വി​ഷ​മി​ച്ച് ഇ​രി​ക്കു​ന്ന​ത് ക​ണ്ട സു​ഹൃ​ത്തു​ക്ക​ള്‍ കാ​ര​ണം തി​ര​ക്കി. എ​ന്നാ​ല്‍, മ​റു​പ​ടി ഒ​ന്നും പ​റ​ഞ്ഞി​ല്ല. തു​ട​ര്‍​ന്ന്, ഉ​റ​ങ്ങാ​ന്‍ കി​ട​ന്ന് രാ​ത്രി ഒ​ന്നി​ന് ബാ​ത്ത് റൂ​മി​ല്‍ പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് പു​റ​ത്തേ​ക്കു പോ​യി. പി​ന്നെ തി​രി​കെ വ​ന്നി​ല്ല.

Read Also : സോഷ്യൽ മീഡിയ: നിയന്ത്രണം കടുപ്പിച്ച് കേന്ദ്രം, ഉപയോക്താക്കളുടെ പരാതി പരിഹരിക്കാൻ അപ്പീൽ അതോറിറ്റിയെ നിയോഗിക്കും

രാ​വി​ലെ സു​ഹൃ​ത്തു​ക്ക​ള്‍ സു​മി​ത്ര​നെ തി​ര​ക്കി​യ​പ്പോ​ള്‍ ടെ​റ​സി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തു​ക​യാ​യി​രു​ന്നു. സംഭവത്തിൽ, ക​ളി​യാ​ക്കാ​വി​ള പൊ​ലീ​സ് കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ല്‍, ദു​രൂ​ഹ​തയു​ള്ള​താ​യി വി​ദ്യാ​ര്‍​ത്ഥിക​ള്‍ ആ​രോ​പി​ച്ചു.

മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button