ദോഹ: ഹയാ കാർഡിന്റെ കാലാവധി നീട്ടി ഖത്തർ. നിശ്ചിത വ്യവസ്ഥകളോടെ ഹയാ കാർഡ് ഉടമകളായ ലോകകപ്പ് ആരാധകർക്കും ഓർഗനൈസർമാർക്കും 2024 ജനുവരി 24 വരെ ഖത്തറിൽ പ്രവേശിക്കാം. ഖത്തർ ആഭ്യന്തര മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. വിദേശീയരെ സംബന്ധിച്ച് മൾട്ടിപ്പിൾ എൻട്രി വിസയാണ് ഹയാ കാർഡുകൾ എന്നതിനാൽ ഇക്കാലയളവിൽ കാർഡ് ഉപയോഗിച്ച് ഖത്തറിൽ ഒന്നിലധികം തവണ വന്നുപോകാം. പ്രവേശനത്തിന് പ്രത്യേക ഫീസും നൽകേണ്ടതില്ലെന്നതാണ് മറ്റൊരു സവിശേഷത.
ഹയാ കാർഡ് മുഖേന രാജ്യത്തേക്ക് പ്രവേശിക്കാൻ നിശ്ചിത വ്യവസ്ഥകൾ പാലിച്ചിരിക്കണമെന്നാണ് ആഭ്യന്തര മന്ത്രാലയം നൽകിയിരിക്കുന്ന നിർദ്ദേശം. ഫിഫ ലോകകപ്പ് കാണാനെത്തുന്നവർക്ക് രാജ്യത്തേക്കും സ്റ്റേഡിയങ്ങളിലേക്കുമുള്ള പ്രവേശനം എളുപ്പമാക്കി കൊണ്ടാണ് ലോകകപ്പിനായി ഖത്തർ ഹയാ കാർഡ് നിർബന്ധമാക്കിയത്. ഹയാ കാർഡിന്റെ കാലാവധി നീട്ടിയതോടെ കാർഡ് ഉടമകൾക്ക് കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ ആയ 3 പേരെ ഒപ്പം കൂട്ടാനുള്ള അവസരവും ഉണ്ടാകും.
Post Your Comments