ഇസ്ലാമബാദ്: ഐക്യരാഷ്ട്ര സഭ പുറത്തിറക്കിയ ലോക സന്തോഷ സൂചികയിൽ ഇന്ത്യയേക്കാൾ ബഹുദൂരം മുന്നിലാണ് പാകിസ്ഥാന്റെ സ്ഥാനം. 29-ാം സ്ഥാനത്ത് ആയിരുന്നു ഇവർ പാകിസ്ഥാന് നൽകിയിരുന്ന മാർക്ക്. അതേസമയം 144 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം. എന്നാൽ ഈ കണക്കുകൾ അമ്പേ തെറ്റാണെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. ശ്രീലങ്കയുടെ സ്ഥാനവും ഇന്ത്യയ്ക്ക് മുകളിൽ ആയിരുന്നു. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് സ്ഥാപിക്കുന്ന തരത്തിലുള്ള വാർത്തകളായിരുന്നു കഴിഞ്ഞ കുറച്ചു കാലമായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധിയും പട്ടിണിയും മൂലം കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടിരുന്നു.
ഇന്ത്യ ആയിരുന്നു ഇവർക്ക് ആ സമയങ്ങളിൽ സഹായം നൽകിയത്. അഫ്ഘാനിസ്താനും ഇന്ത്യ സഹായം നൽകി. ഇപ്പോൾ ഇന്ത്യയുടെ ശത്രുരാജ്യങ്ങളിൽ മുഖ്യ സ്ഥാനത്തുള്ള പാകിസ്ഥാന്റെ അവസ്ഥയും മറ്റൊന്നല്ല. ഭക്ഷ്യസാധനങ്ങൾക്ക് പൊള്ളുന്ന വിലയ്ക്ക് പിന്നാലെ ഇപ്പോൾ പെട്രോളിനും ഡീസലിനും വില കൂടിയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാനില്‍ ഇന്ധനവില ഒറ്റയടിക്ക് കൂട്ടി. ലിറ്ററിന് 35 രൂപയോളമാണ് വർദ്ധിപ്പിച്ചത്. ഇതോടെ പെട്രോൾ വില 250 രൂപയോളമായി. ഡീസലിന് ഒരു ലിറ്ററിന് 262 രൂപയാണ് പാകിസ്ഥാനിലെ വില. മണ്ണെണ്ണയുടെ വിലയും വർദ്ധിപ്പിച്ചിട്ടുണ്ട്. 189 രൂപയാണ് ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില. ധനമന്ത്രി ഇഷാഖ് ധര് ആണ് വില വര്‍ധന അറിയിച്ചത്. പുതിയ വില ഇന്ന് പ്രാബല്യത്തില്‍ വന്നു.
അതേസമയം ഇന്ത്യയിൽ പെട്രോൾ-ഡീസൽ വിലയിൽ ഇന്നു മാറ്റമില്ല. പെട്രോൾ വില (Petrol Price) ഉടൻ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികൾ മുൻകാല നഷ്ടം തിരിച്ചുകിട്ടിയാലുടൻ ഇന്ധനത്തിന്റെ വില കുറയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തത്. എട്ടു മാസത്തിലധികമായി രാജ്യത്തെ ഇന്ധനവില മാറ്റമേതുമില്ലാതെ തുടരുകയാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐഒസി), ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) തുടങ്ങിയ സർക്കാർ ഉടമസ്ഥതയിലുള്ള എണ്ണക്കമ്പനികൾ പെട്രോളിന്റെയും ഡീസലിന്റെയും വില പരിഷ്കരിക്കാതെ നിലനിർത്തുന്ന സമയത്താണ് മന്ത്രി വീണ്ടും വിലകുറയുമെന്ന് സൂചന നൽകുന്നത്.
Post Your Comments