Latest NewsNewsInternational

പെഷവാർ സ്ഫോടനം: പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യണമെന്ന് പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യാൻ പാകിസ്ഥാൻ മുസ്ലീം ലീഗ് (എൻ) പ്രവർത്തകരോട് ആഹ്വാനം ചെയ്ത് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ചാവേർ ആക്രമണത്തിൽ പരിക്കേറ്റവരുടെ ജീവൻ രക്ഷിക്കാൻ രക്തം ദാനം ചെയ്യണമെന്ന് പാർട്ടി പ്രവർത്തകരോട് താൻ നിർദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Read Also:എം. വിജയകുമാറിനും കടകംപള്ളിയ്ക്കും എതിരെ ഗുരുതരമായ വെളിപ്പെടുത്തലുമായി പിരപ്പന്‍കോട് മുരളി

ഒ-നെഗറ്റീവ് രക്തമുള്ളവരും വിദ്യാർത്ഥികളും പെഷവാറിലെ ലേഡി റീഡിംഗ് ആശുപത്രിയിൽ എത്തണമെന്നും വിലയേറിയ മനുഷ്യ ജീവൻ രക്ഷിക്കാൻ രക്തദാനം ചെയ്യണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ആക്രമണത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കണമെന്ന് പാക് പ്രധാനമന്ത്രി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രക്തദാനം ചെയ്യണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടത്.

പെഷവാറിൽ ചാവേർ ആക്രമണത്തിൽ ഏകദേശം 50 തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഒരു ഇമാമും ഉൾപ്പെടുന്നു. പൊലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായത്.

നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. മസ്ജിദിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ നിലത്ത് അവശിഷ്ടങ്ങൾ കാണാം. സ്ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരു വശം പൂർണമായും തകർന്ന നിലയിലാണുള്ളത്.

Read Also: ജാവ യെസ്ഡി മോട്ടോർസൈക്കിൾ: പുതിയ കളർ വേരിയന്റുകളിലെ ബൈക്കുകൾ വിപണിയിൽ അവതരിപ്പിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button