ലക്നൗ : ഗോരഖ്നാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി ഫ്രഞ്ച് അംബാസഡർ ഇമ്മാനുവൽ ലെനെയ്ൻ . ദ്വിദിന സന്ദർശനത്തിനായി യുപിയിലെത്തിയ ലെനെയ്ൻ യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായാണ് ക്ഷേത്രദർശനം നടത്തിയത് . ക്ഷേത്രപരിസരത്ത് സംഘടിപ്പിച്ച മതപരമായ ആചാരങ്ങളിലും പ്രാർത്ഥനകളിലും അദ്ദേഹം പങ്കെടുത്തു. ഒരു മണിക്കൂർ ക്ഷേത്രത്തിൽ ചിലവഴിച്ച അദ്ദേഹം ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങളെ കുറിച്ച് ചോദിച്ചു മനസിലാക്കി .
ക്ഷേത്രത്തിന്റെ പ്രത്യേകതകളെക്കുറിച്ച് മഹാറാണ പ്രതാപ് പിജി കോളേജ് പ്രിൻസിപ്പൽ ഡോ. പ്രദീപ് റാവു അദ്ദേഹത്തെ അറിയിച്ചു. ഭീം സരോവറിലും മറ്റ് സ്ഥലങ്ങളിലും ലെനെയ്ൻ സ്വയം ഫോട്ടോയെടുത്തു. പരിസരത്തെ ഗോശാല സന്ദർശിച്ച ലെനെയ്ൻ ഗോക്കൾക്ക് ശർക്കര നൽകുകയും ചെയ്തു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ നിർമ്മാണ ശൈലിയിൽ അത്ഭുതം പ്രകടിപ്പിച്ച ലെനെയ്ൻ സമീപത്ത് സ്ഥിതിചെയ്യുന്ന മറ്റ് ആരാധനാലയങ്ങളും സന്ദർശിച്ചു.
ഗോരഖ്നാഥ് ക്ഷേത്ര പുരോഹിതൻ യോഗി കമൽ നാഥ്, സെക്രട്ടറി ദ്വാരക തിവാരി, ഗുരു ഗോരാക്ഷനാഥ് ഹോസ്പിറ്റൽ ഡയറക്ടർ ബ്രിഗേഡിയർ കെ പി ബി സിംഗ്, മാദ്ധ്യമ ചുമതലയുള്ള വിനയ് ഗൗതം എന്നിവർ ലെനെയ്നയെ സ്വീകരിച്ചു.ക്ഷേത്രത്തിലെ മഹന്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും വികസന പദ്ധതികളെക്കുറിച്ചും അംബാസഡറെ അറിയിച്ചു.
ക്ഷേത്ര ട്രസ്റ്റ് സംഘടിപ്പിച്ച ഗോ സംരക്ഷണ പ്രചാരണത്തെക്കുറിച്ചും അദ്ദേഹത്തെ അറിയിച്ചു. ഗോരഖ്‌നാഥ് ക്ഷേത്രത്തിന്റെ മതപരവും സാംസ്കാരികവുമായ പുസ്‌തകങ്ങൾ ലെനെയ്ന ഇംഗ്ലീഷിലും ഫ്രഞ്ചിലും പുറത്തിറക്കി.
Post Your Comments