തിരുവനന്തപുരം: ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയെ പ്രശംസിച്ചാണ് അദ്ദേഹത്തിന്റെ പരാമർശം.
രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമൂഹിക ധ്രുവീകരണങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ ഇവക്കെല്ലാമെതിരെയായിരുന്നു ഭാരത് ജോഡോ യാത്രയെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിന്റെ ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്. ഭരണഘടന അട്ടിമറിക്കപ്പെടുമ്പോൾ, ജനാധിപത്യ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, വേർതിരിവുകൾ വർദ്ധിക്കുമ്പോൾ, വെറുപ്പിന്റെ രാഷ്ട്രീയം വ്യാപിക്കുമ്പോൾ ഇനിയും നിശബ്ദരാകരുതെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
രാഷ്ട്രീയ അടിച്ചമർത്തലുകൾ, സാമൂഹിക ധ്രുവീകരണങ്ങൾ, സാമ്പത്തിക അസമത്വങ്ങൾ. ഇവയ്ക്കെല്ലാമെതിരെ ആയിരുന്നു ഭാരത് ജോഡോ യാത്ര.
ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കേണ്ടത് കോൺഗ്രസിന്റെ ചരിത്രപരമായ ഉത്തരവാദിത്തമാണ്.
ഭരണഘടന അട്ടിമറിക്കപ്പെടുമ്പോൾ, ജനാധിപത്യ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമ്പോൾ, വേർതിരിവുകൾ വർധിക്കുമ്പോൾ, വെറുപ്പിന്റെ രാഷ്ട്രീയം വ്യാപിക്കുമ്പോൾ… ഇനിയും നിശബ്ദരാകരുത്.
Read Also: പെഷവാർ സ്ഫോടനം: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് ഇമ്രാൻ ഖാൻ
Post Your Comments