Latest NewsKeralaNews

‘ആദ്യത്ത പ്ലാൻ മറ്റൊന്നായിരുന്നു’: അടിവസ്ത്രത്തിൽ സ്വർണം കടത്തിയത് സംബന്ധിച്ച് ഷഹലയുടെ പുതിയ വെളിപ്പെടുത്തൽ

കോഴിക്കോട്: അടിവസ്ത്രത്തിനുള്ളിൽ വെച്ച് സ്വർണം കടത്തുന്നതിനിടെ പിടിയിലായ കാസർകോട് സ്വദേശിനിയായ ഷഹല(19)യുടെ പുതിയ വെളിപ്പെടുത്തൽ. ആദ്യം സ്വർണം കോണ്ടത്തിനുള്ളിൽ ഗുളിക രൂപത്തിലാക്കി കടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാൽ ഷഹല ഇത് സമ്മതിച്ചില്ല. അതിനു ശേഷമാണ് സ്വർണം പ്ലാസ്റ്റിക് കവറിൽ ദ്രാവക രൂപത്തിലാക്കി അടിവസ്ത്രത്തിന് ഉള്ളിൽ ഒളിപ്പിച്ചത്. ഭർത്താവിന്റെ നിരന്തര നിർബന്ധം കൊണ്ടാണ് തനിക്ക് ഇതിന് ഇറങ്ങേണ്ടി വന്നതെന്നും തനിക്ക് മാപ്പു നൽകണമെന്നും ഷഹല അധികൃതരോട് പറഞ്ഞു.

കഴിഞ്ഞ മാസം അവസാനമാണ് കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് വെച്ച് ഷഹല പിടിയിലായത്. സ്വർണ തട്ടിപ്പിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കോഴിക്കോട് വിമാനത്താവളത്തിന് പുറത്ത് പോലീസ് പിടികൂടുന്ന 87-ാമത്തെ സ്വർണക്കടത്ത് കേസായിരുന്നു ഇവരുടേത്. ഒരു പ്രാവശ്യം സ്വർണക്കടത്തിന് കൂട്ട് നിന്നാൽ വാൻ തുക കയ്യിൽ വന്നുചേരുമെന്നും ജീവിതം അങ്ങനെ സെറ്റിൽ ചെയ്യാമെന്നും ഭർത്താവ് ഷഹലയെ പറഞ്ഞു ധരിപ്പിക്കുകയായിരുന്നു.

ഒരു ജോലി ആവശ്യത്തിന് ഇന്റെർവ്യുവിൽ പങ്കെടുക്കാനാണ് 19കാരിയായ ഷഹ്‌ല ദുബായിലേക്ക് പോയത്. ദുബായിൽ ആറ് ദിവസത്തെ ഇന്റർവ്യൂ ഉണ്ടെന്നും അതിൽ പങ്കെടുക്കണമെന്നും കാസർകോട് സ്വദേശിനി ഷഹല വീട്ടുകാരോട് പറഞ്ഞിരുന്നു. സ്വർണക്കടത്ത് സംഘം ഷഹലയ്ക്ക് 60,000 രൂപ പാരിതോഷികമായി നൽകിയതായി പൊലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button