Latest NewsNewsInternational

പെഷവാർ സ്‌ഫോടനം: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഭീകരവാദ ഭീഷണിയെ ചെറുക്കുന്നതിന് പോലീസ് സേനയെ സജ്ജരാക്കണമെന്ന് പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പെഷവാർ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. പെഷവാർ സ്‌ഫോടനത്തെ അദ്ദേഹം ശക്തമായി അപലപിക്കുകയും ചെയ്തു. ഭീകരവാദത്തിന്റെ വർദ്ധിച്ചുവരുന്ന ഭീഷണിയെ ചെറുക്കുന്നതിന് രഹസ്യാന്വേഷണ ശേഖരണം മെച്ചപ്പെടുത്തണമെന്നും ഇമ്രാൻ ഖാൻ ആവശ്യപ്പെട്ടു.

Read Also: നിരോധിക്കരുത്, പേരിൽ മുസ്ലീം ഉണ്ടെങ്കിലും ഞങ്ങൾ ശരിക്കും ‘മതേതരർ’ : സുപ്രീംകോടതിയില്‍ ലീഗിന്റെ സത്യവാങ്മൂലം

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തുന്നുവെന്നും പരിക്കേറ്റവർ എത്രയും സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുവെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

പെഷവാറിൽ ചാവേർ ആക്രമണത്തിൽ ഏകദേശം 50 തിലധികം ആളുകൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. മുസ്ലിം പള്ളിയിലുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ 100 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല്ലപ്പെട്ടവരിൽ രണ്ട് പൊലീസുകാരും ഒരു ഇമാമും ഉൾപ്പെടുന്നു. പൊലീസ് ലൈനിലുള്ള പള്ളിയിൽ പ്രാദേശികസമയം 1.40ന് പ്രാർത്ഥനയ്ക്കിടെയാണ് സ്‌ഫോടനമുണ്ടായത്.

നിരവധി പേരെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ആക്രമണത്തിൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. മസ്ജിദിനുള്ളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ നിലത്ത് അവശിഷ്ടങ്ങൾ കാണാം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ പള്ളിയുടെ ഒരു വശം പൂർണമായും തകർന്ന നിലയിലാണുള്ളത്.

Read Also: ‘തെറ്റുപറ്റാത്തവരായി ആരുണ്ട്’? – ഓൺലൈൻ ലേഖനത്തിലെ തെറ്റ് പോലും അതേപടി കോപ്പിയടിച്ച് വെച്ച സംഭവത്തിൽ ഇ.പി ജയരാജൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button