തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ചര്‍ച്ചയായത് യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതര പിഴവുകളായിരുന്നു. ‘വാഴക്കുല’യും രമണനും വൈലോപ്പിള്ളിയുമെല്ലാം ചര്‍ച്ചകളില്‍ കയറിപ്പറ്റി. ഇതിനിടെ പ്രബന്ധത്തിലെ ചില ഭാഗങ്ങള്‍ കോപ്പിയടിച്ചതായും കണ്ടെത്തി. ഇതോടെ ചിന്തയുടെ ഗവേഷണ പ്രബന്ധത്തെ കുറിച്ച് തുറന്ന ചര്‍ച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്.
ഗവേഷണ പ്രബന്ധത്തില്‍ വ്യക്തി-പാര്‍ട്ടിബന്ധങ്ങളെ സൂചിപ്പിക്കുന്ന ചില വസ്തുതകളും മറനീക്കി പുറത്തുവന്നിട്ടുണ്ട്. പ്രബന്ധം സമര്‍പ്പിക്കുമ്പോള്‍ അതിനു സഹായിച്ച അക്കാദമിക-വൈജ്ഞാനിക സമൂഹത്തിനും വ്യക്തികള്‍ക്കും കടപ്പാടു രേഖപ്പെടുത്താറുണ്ടെങ്കിലും ചിന്ത ജെറോം തന്റെ പ്രബന്ധത്തില്‍ നന്ദി അറിയിച്ചിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനും മറ്റു സിപിഎം നേതാക്കള്‍ക്കും. തന്നിലുള്ള വിശ്വാസത്തിനും പിന്തുണയ്ക്കുമാണ് മുഖ്യമന്ത്രിക്കു നന്ദി പറഞ്ഞിരിക്കുന്നത്. തന്റെ ‘മെന്റര്‍’ എന്ന നിലയ്ക്ക് എം.എ.ബേബിക്ക് കടപ്പാട് രേഖപ്പെടുത്തിയിരിക്കുന്നു. എംവി. ഗോവിന്ദന്‍, കെ.എന്‍.ബാലഗോപാല്‍, എ.എന്‍. ഷംസീര്‍, ഇ.പി.ജയരാജന്‍, പി.കെ. ശ്രീമതി, എം.സ്വരാജ്, ഡിജിപിയായിരുന്ന ലോക്‌നാഥ് ബെഹ്‌റ എന്നിവര്‍ക്കും ഗവേഷണം പൂര്‍ത്തിയാക്കുന്നതിന് നല്‍കിയ പിന്തുണയ്ക്ക് ചിന്ത നന്ദി പറഞ്ഞിട്ടുണ്ട്.
Post Your Comments