കോട്ടയം: കൂത്താട്ടുകുളത്ത് ആസാം സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. ബബൂൾ ഹുസൈൻ (36) എന്നയാളാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ബബൂലും ഭാര്യ റുക്സാനയും തമ്മിൽ വഴക്കുണ്ടായതായി നാട്ടുകാർ പറയുന്നു. റുക്സാനയെ ബബൂൾ മർദിച്ചതിനെ തുടർന്ന് ഇവർ സമീപത്തെ വീട്ടിലാണത്രെ രാത്രി കഴിഞ്ഞത്. രാവിലെ തിരികെ വീട്ടിലെത്തിയപ്പോൾ ബബൂലിനെ വീടിനു പിന്നിൽ മരിച്ച നിലയിലാണു കണ്ടെത്തിയത്.
Read Also : ദശാബ്ദത്തിനിടയിലെ ഏറ്റവും വലിയ തകർച്ച, ചൈനയിൽ സ്മാർട്ട്ഫോൺ വിപണി ഇടിവിലേക്ക്
മദ്യലഹരിയിൽ ആയിരുന്ന ഇയാൾ ജീവനൊടുക്കിയതാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം ഭാഗികമായി തീപ്പൊള്ളലേറ്റ നിലയിലാണ് കണ്ടെത്തിയത്. കഴുത്തിൽ ആഴത്തിലുള്ള മുറിവുകളേറ്റിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ മരണകാരണം വ്യക്തമാകൂ എന്നും പൊലീസ് പറഞ്ഞു.
മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
Post Your Comments