Latest NewsNewsBusiness

മൂന്നാം പാദത്തിൽ ഉയർന്ന അറ്റാദായവുമായി എസ്ബിഐ കാർഡ്സ്

എസ്ബിഐ കാർഡ്‌സിന്റെ മൊത്തം വരുമാനം 3,656 കോടി രൂപയാണ് ഇത്തവണ രേഖപ്പെടുത്തിയത്

മൂന്നാം പാദഫലങ്ങൾ പുറത്തുവന്നതോടെ അറ്റാദായത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുകയാണ് എസ്ബിഐ കാർഡ്സ് ആന്റ് പേയ്മെന്റ് സർവീസസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, ഡിസംബറിൽ അവസാനിച്ച പാദത്തിലെ അറ്റാദായം 32 ശതമാനം ഉയർന്ന് 509 കോടി രൂപയായി. മുൻ വർഷം ഇതേ പാദത്തിൽ 386 കോടി രൂപയുടെ അറ്റാദായം മാത്രമാണ് കൈവരിച്ചത്. ഇത്തവണ അവലോകന പാദത്തിലെ അറ്റ പലിശ വരുമാനത്തിലും നേട്ടമുണ്ടാക്കാൻ എസ്ബിഐ കാർഡ്സിന് സാധിച്ചിട്ടുണ്ട്. അറ്റ പലിശ വരുമാനം മുൻ വർഷം ഇതേ കാലയളവിലെ 1,273 കോടി രൂപയിൽ നിന്ന് 26.39 ശതമാനം വർദ്ധനവോടെ 1,609 കോടിയായാണ് ഉയർന്നത്.

എസ്ബിഐ കാർഡ്‌സിന്റെ മൊത്തം വരുമാനം 3,656 കോടി രൂപയാണ് ഇത്തവണ രേഖപ്പെടുത്തിയത്. അതേസമയം, മൊത്തം പ്രവർത്തന ചെലവ് മുൻ പാദത്തെ അപേക്ഷിച്ച് 15 ശതമാനം വർദ്ധനവോടെ 1,974 കോടി രൂപയായിട്ടുണ്ട്. നടപ്പു സാമ്പത്തിക വർഷം മൂന്നാം പാദത്തിലെ അറ്റനിഷ്ക്രിയ ആസ്തികൾ 0.80 ശതമാനമായി കുറഞ്ഞെങ്കിലും, മൊത്ത നിഷ്ക്രിയ ആസ്തികൾ 2.40 ശതമാനമായാണ് ഉയർന്നത്. ഇത്തവണ കിട്ടാക്കടങ്ങളുടെ നിരക്ക് കുറഞ്ഞത് നേട്ടമായിട്ടുണ്ട്.

Also Read: കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയില്‍പ്പെട്ട പാകിസ്ഥാന്‍ ഒന്നുമില്ലാത്ത അവസ്ഥയിലേക്ക്: ജനങ്ങള്‍ കൊടിയ ദുരിതത്തില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button