ആഗോള വിപണിയിൽ സാംസംഗ് എസ്23 സീരീസ് സ്മാർട്ട്ഫോണുകളുടെ വില ഉയരുമെന്ന വാർത്തകൾക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലെ വില പുറത്തുവിട്ടിരിക്കുകയാണ് സാംസംഗ്. 2023 ഫെബ്രുവരി ഒന്നിന് ലോഞ്ച് ചെയ്യുന്ന സാംസംഗ് എസ്23, സാംസംഗ് എസ്23 പ്ലസ്, സാംസംഗ് എസ്23 അൾട്ര എന്നീ വേരിയന്റുകളുടെ വിലയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളിൽ ചിലത് ടെക് ലോകത്ത് ഏറെ ചർച്ച വിഷയമായിരുന്നു. സാംസംഗ് എസ്23 മോഡലുകളുടെ ഇന്ത്യൻ വിപണി വില അറിയാം.
സാംസംഗ് എസ്23യുടെ 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 79,999 രൂപ പ്രതീക്ഷിക്കാവുന്നതാണ്. സാംസംഗ് എസ്23 പ്ലസ് ഹെഡ്സെറ്റുകളുടെ 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉളള വേരിയന്റിന് 89,999 രൂപയാണ് വില പ്രതീക്ഷിക്കുന്നത്. അതേസമയം, സാംസംഗ് എസ്23 അൾട്ര മോഡലിന്റെ വില 1,14,999 രൂപയായിരിക്കും. യുഎസ് ഒഴികെയുള്ള വിപണിയിൽ സാംസംഗ് എസ്23 സീരീസുകളുടെ വില താരതമ്യേന കൂടുതലാണ്.
Also Read: നിയന്ത്രണംവിട്ട ഇന്നോവ കാർ ബൈക്ക് യാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ചു
Post Your Comments