കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളി ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മക്കട ഒറ്റത്തെങ്ങ് പോസ്റ്റ് ഓഫീസിനു സമീപം എം. അൻവർ സാദത്ത് (സഫ മഹൽ – 49) ആണ് മരിച്ചത്.
Read Also : ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
ചെറുകുളം പള്ളിക്ക് സമീപം പെയിന്റിംഗ് ജോലിക്കിടെയാണ് ഇയാൾ കുഴഞ്ഞു വീണത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പിതാവ്: പരേതനായ എം. ഹുസൈൻ, മാതാവ് കദീജ. മക്കൾ: മുഹമ്മദ് ഫഹീം, മുഹമ്മദ് ഫാദിൽ. സഹോദരങ്ങൾ: സീനത്ത്, ജഹാംഗീർ. മൃതദേഹം ശനിയാഴ്ച മക്കട തെക്കണ്ണിത്താഴം ജുമുഅത്ത് പള്ളിയിൽ കബറടക്കി.
Post Your Comments