വിഴിഞ്ഞം: അമ്മയുടെ മരണം കഴിഞ്ഞ് പതിനേഴാംനാൾ മകൻ സൈക്കിളിൽ നിന്നു കനാലിൽ വീണ് മരിച്ചു. കോട്ടുകാൽ പയറ്റുവിള മന്നോട്ടുകോണം എൻകെ ഭവനിൽ പരമേശ്വരൻ ആശാരി (55) യാണ് മരിച്ചത്.
Read Also : ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക്: രാജ്യത്തെ വിവിധ നഗരങ്ങളിൽ 7 പുതിയ ശാഖകൾ പ്രവർത്തനമാരംഭിച്ചു
ഇന്നലെ വൈകുന്നേരം നാലോടെയാണ് സംഭവം. സൈക്കിളിൽ പോകുമ്പോൾ വീടിന് സമീപത്തെ കനാലിലേക്കു മറിഞ്ഞു വീഴുകയായിരുന്നു. ഹൃദയ സംബന്ധമായ രോഗം മൂലം പരമേശ്വരൻ ആശാരി ചികിത്സയിലായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Read Also : ട്രായ്: ടിവി ചാനലുകളുടെ പുതിയ നിരക്കുമായി ബന്ധപ്പെട്ട ഉത്തരവ് ഫെബ്രുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ
മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യ: എം.എൻ. ലതിക. മക്കൾ: നിധീഷ്, നീതു. മരുമകൾ; സാന്ദ്ര. സംഭവത്തിൽ, വിഴിഞ്ഞം പൊലീസ് കേസെടുത്തു.
Post Your Comments