Latest NewsIndiaNews

ലക്‌നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി

ലക്‌നൗ: ടേക്ക് ഓഫിനിടെ പക്ഷി ഇടിച്ചതിനെ തുടർന്ന് ലക്‌നൗ-കൊൽക്കത്ത എയർ ഏഷ്യ വിമാനം ലക്‌നൗ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ഞായറാഴ്ചയാണ് സംഭവം നടന്നത്.

ലക്‌നൗവിൽ നിന്ന് കൊൽക്കത്തയിലേക്ക് സർവീസ് നടത്താൻ നിശ്ചയിച്ചിരുന്ന ഫ്ലൈറ്റ് i5-319ൽ ടേക്ക് ഓഫിനിടെ ഒരു പക്ഷി ഇടിച്ചതായും തൽഫലമായി, വിശദമായ പരിശോധനയ്ക്കായി വിമാനം നിലത്തിറക്കുകയായിരുന്നുവെന്നും അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button