ThiruvananthapuramLatest NewsKeralaNattuvarthaNews

റോഡ് മുറിച്ചു കടക്കവെ റേസിങ് ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്

തിരുവനന്തപുരം: തിരുവല്ലം വാഴമുട്ടത്ത് റേസിങ് ബൈക്ക് ഇടിച്ച് വീട്ടമ്മ മരിച്ചു. പനത്തുറ സ്വദേശി സന്ധ്യ (55) ആണ് മരിച്ചത്. ഓടിച്ച പൊട്ടക്കുഴി സ്വദേശി അരവിന്ദിനെ പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.

Read Also : തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ ആക്രമണം; ബാറിൽ വച്ച് യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചു

രാവിലെ എട്ടുമണിയോടെ ആണ് സംഭവം. സന്ധ്യ റോഡ് മുറിച്ചു കടക്കുമ്പോഴായിരുന്നു അപകടം നടന്നത്. ബൈക്ക് അമിത വേഗത്തിലെത്തിയ ബൈക്ക് സന്ധ്യയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് തന്നെ സന്ധ്യ മരിച്ചു. മൃതദേഹം പൊലീസ് നടപടികൾക്ക് ശേഷം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഫോട്ടോ എടുക്കാനെത്തിയ യുവാവിന്‍റെ ബൈക്ക് ആണ് അപകടത്തിൽ പെട്ടതെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, റേസിങ് ബൈക്ക് ഇടിച്ചാണ് അപകടമെന്ന് നാട്ടുകാർ ആരോപിച്ചു. ബൈ​ക്ക് റേസിങിനാ​യി നി​ര​വ​ധി യു​വാ​ക്ക​ൾ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു ഈ മേഖലയിൽ മിക്ക ദിവസങ്ങളിലും റേസിങ് ഉണ്ടാകാറുണ്ടെന്നും പലതവണ പരാതിപ്പെട്ടിട്ടും നടപടി ഇല്ലെന്നും നാട്ടുകർ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button