കൊച്ചി: യുവജന കമ്മീഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ പിഎച്ച്ഡി റദ്ദ് ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ. ചിന്തയുടെ ഗൈഡ് ഉള്‍പ്പെടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. പാർട്ടിക്കാർ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് സർക്കാരിന്റെ പ്രവർത്തനം മാറിയെന്ന് ഷാഫി പറമ്പിൽ മാധ്യമങ്ങളോട് പറഞ്ഞു.
‘എല്‍കെജി പരീക്ഷയ്ക്ക് പോലും വിശ്വാസ്യത ഉണ്ടായിരുന്ന കേരളത്തില്‍ പിഎച്ച്ഡിയുടെ വിശ്വാസ്യത പോലും സര്‍ക്കാര്‍ ഇല്ലാതാക്കിയെന്ന് വേണം മനസ്സിലാക്കാന്‍. പാര്‍ട്ടിക്കാര്‍ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനം മാറിയിരിക്കുകയാണ്. തമാശയായി കാണേണ്ട വിഷയമല്ല ഇത്’, ഷാഫി പറമ്പില്‍ പറഞ്ഞു.
മലയാളത്തിന്റെ മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിന്റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തയ്ക്ക് ഡോക്ടറേറ്റ് കിട്ടിയത്. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ട്പിടിച്ചതുമില്ലെന്നും ആരോപണം ഉയര്‍ന്നിരുന്നു. പ്രബന്ധത്തിലെ വലിയ തെറ്റുകള്‍ ഗൈഡിനോ അതു വിലയിരുത്തേണ്ട പാനലിനോ കഴിയാതിരുന്നതുമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. ചിന്ത ജെറോമിന്റെ പ്രബന്ധം വിലയിരുത്തിയ 3 വിദഗ്ധരില്‍ 2 പേര്‍ കേരളത്തിനു പുറത്തുള്ളവരാണ്. അവര്‍ക്ക് ‘വാഴക്കുല’ ആരാണ് എഴുതിയതെന്ന് അറിയണമെന്നില്ല. ചങ്ങമ്പുഴക്കവിതയായ ‘വാഴക്കുല’ വൈലോപ്പിള്ളിയുടേതെന്ന് എഴുതിയത് കേരളത്തിലുള്ള മൂന്നാമത്തെ വിദഗ്ധന്റെയും ശ്രദ്ധയില്‍പെട്ടില്ല എന്നത് ഗൗരവമായ കാര്യമാണ്.
Post Your Comments