Latest NewsUAENewsInternationalGulf

ഓവർടൈം ജോലി ചെയ്യുന്നതിന്റെ നിബന്ധനകൾ വ്യക്തമാക്കി യുഎഇ

അബുദാബി: ഓവർടൈം ജോലി ചെയ്യുന്നതിനുള്ള നിബന്ധനകൾ വ്യക്തമാക്കി യുഎഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച അറിയിപ്പ് നൽകിയത്. രാജ്യത്തെ തൊഴിലുടമകൾക്ക് തൊഴിലാളികളോട് ഓവർടൈം ജോലി ചെയ്യാൻ ആവശ്യപ്പെടാവുന്നതാണെന്നും എന്നാൽ അതിന് ബാധകമായ തൊഴിൽ നിയമത്തിലെയും മറ്റ് ചട്ടങ്ങളിലെയും നിബന്ധനകൾ പാലിച്ചിരിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

Read Also: മുരിങ്ങയില ഉണക്കിപ്പൊടിച്ചത് വൃക്കരോഗം ഉള്ളവർ കഴിക്കരുത്, എന്നാൽ പ്രമേഹത്തിനും കൊളസ്ട്രോളിനും ഉത്തമം

ഓവർ ടൈം ജോലി ഒരു ദിവസം രണ്ട് മണിക്കൂറിൽ കവിയാൻ പാടില്ല. അതേസമയം, കമ്പനിക്ക് ഉണ്ടായേക്കാവുന്ന നഷ്ടം തടയാനോ അല്ലെങ്കിൽ മറ്റ് എന്തെങ്കിലും പ്രതികൂല സാഹചര്യങ്ങളോ അവയുടെ അനന്തര ഫലങ്ങളോ മറികടക്കാൻ വേണ്ടി രണ്ട് മണിക്കൂറിലധികവും ഓവർ ടൈം ജോലി ചെയ്യാൻ തൊഴിലുടമയ്ക്ക് തൊഴിലാളികളോട് ആവശ്യപ്പെടാം. ഒരു തൊഴിലാളിയുടെ ആകെ ജോലി സമയം കണക്കാക്കുമ്പോൾ മൂന്ന് ആഴ്ചയിൽ പരമാവധി 144 മണിക്കൂറുകൾ കവിയാൻ പാടില്ലെന്നും മന്ത്രാലയം നിർദ്ദേശം നൽകി.

ജോലി നഷ്ടപ്പെട്ടാൽ 3 മാസത്തേക്ക് വേതനം ലഭ്യമാകുന്ന പദ്ധതി യുഎഇയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. സ്വദേശികൾക്കും വിദേശികൾക്കും ഈ പദ്ധതി നിർബന്ധമാണ്. ജോലിയില്ലാത്ത കാലയളവിൽ മാന്യമായി ജീവിക്കാൻ അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി ആവിഷ്‌ക്കരിച്ചത്. ജീവനക്കാരന്റെ സൗകര്യം അനുസരിച്ചു മാസത്തിലോ 3, 6, 9, 12 മാസത്തിൽ ഒരിക്കൽ ഒന്നിച്ചോ പ്രീമിയം തുക അടക്കാനുള്ള അവസരമാണുള്ളത്. പ്രതിമാസ ശമ്പളം 16,000 ദിർഹത്തിൽ താഴെയുള്ളവർ 5 ദിർഹവും അതിൽ കൂടുതൽ ഉള്ളവർ 10 ദിർഹവുമാണ് മാസത്തിൽ പ്രീമിയം അടക്കേണ്ടത്.

Read Also: ഹിന്ദുത്വത്തെ നിന്ദിക്കാൻ സ്വയം പ്രഖ്യാപിത ബുദ്ധിജീവികൾ മുന്നിട്ടിറങ്ങിയിരിക്കുന്നു: വി.മുരളീധരൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button