ഗാർഹിക തൊഴിലാളികളുടെ വേതനം ഡബ്ല്യുപിഎസ് മുഖേന നൽകണം: തൊഴിലുടമകൾക്ക് നിർദ്ദേശവുമായി അധികൃതർ

അബുദാബി: ഗാർഹിക ജോലിക്കാരുടെ ശമ്പളം വേജസ് പ്രൊട്ടക്ഷൻ സിസ്റ്റം (ഡബ്ല്യുപിഎസ്) വഴി വിതരണം ചെയ്യണമെന്ന് യുഎഇ. മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച നിർദ്ദേശം തൊഴിലുടമകൾക്ക് നൽകിയത്. ഏപ്രിൽ ഒന്നു മുതൽ ഇത്തരത്തിൽ വേണം ശമ്പളം വിതരണം ചെയ്യേണ്ടത്.

Read Also: ഭാര്യയെ കൊലപ്പെടുത്തി, ശേഷം മൃതദേഹത്തോട് ലൈംഗീക വൈകൃതം കാണിച്ച് നഗ്നമായ നിലയിൽ ഉപേക്ഷിച്ചു : ഭർത്താവ് അറസ്റ്റിൽ

ശമ്പളം വിതരണം ചെയ്തതിന്റെ രേഖകൾ ഓൺലൈൻ വഴി മന്ത്രാലയത്തിന് ലഭ്യമാക്കണമെന്നാണ് നിർദ്ദേശം. വേതന സുരക്ഷാ പദ്ധതിയിൽ ഇതിനായി തൊഴിലുടമ രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. ഇങ്ങനെ ചെയ്താൽ ശമ്പള വിതരണം എളുപ്പമാക്കാം. ശമ്പള കുടിശ്ശിക സംബന്ധിച്ച പരാതികൾ കുറയ്ക്കാൻ ഈ രീതി സഹായകമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ബാങ്ക്, ധനകാര്യ സ്ഥാപനങ്ങൾ, എക്സ്ചേഞ്ച് തുടങ്ങി അംഗീകൃത ധനവിനിമയ സ്ഥാപനങ്ങൾ വഴി വേതനസുരക്ഷാ പദ്ധതിയിലൂടെ പണം പിൻവലിക്കാനുള്ള സംവിധാനം സെൻട്രൽ ബാങ്ക് ഒരുക്കിയിട്ടുണ്ട്. ഡബ്ല്യുപിഎസ് മന്ത്രാലയവുമായി ബന്ധിപ്പിച്ചതിനാൽ യഥാസമയം ശമ്പളം ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താമെന്ന് അസിസ്റ്റന്റ് സെക്രട്ടറി അബ്ദുല്ല അൽ നുഐമി അറിയിച്ചു.

Read Also: യൂട്യൂബറുടെ ആക്രോശത്തിനും വെല്ലുവിളിക്കും പിന്നാലെ മലയാള ചിത്രം മാളികപ്പുറത്തിന് അന്യഭാഷകളിലും സ്വീകാര്യതയേറുന്നു

Share
Leave a Comment