Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
CinemaLatest NewsNews

സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം അന്തരിച്ചു

തെന്നിന്ത്യൻ സിനിമയിലെ മുൻകാല സ്റ്റണ്ട് മാസ്റ്റർ ജൂഡോ രത്നം(93) അന്തരിച്ചു. വെല്ലൂർ ഗുഡിയാത്തത്തിലുള്ള വസതിയിൽ വ്യാഴാഴ്ചയായിരുന്നു അന്ത്യം. തമിഴ്, തെലുഗു, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി 1500ലധികം സിനിമകളിൽ സംഘട്ടന സംവിധായകനായിട്ടുണ്ട്. എം.ജി.ആർ., ജയലളിത, എൻ.ടി.ആർ., ശിവാജി ഗണേശൻ, രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത്, അർജുൻ, വിജയ്, അജിത് തുടങ്ങിയ താരങ്ങളുടെ ചിത്രങ്ങളിൽ പ്രവർത്തിച്ചു.

പായും പുലി, പഠിക്കാത്തവൻ, രാജ ചിന്നരാജ, മുരട്ടുകാളൈ, പാണ്ഡ്യൻ തുടങ്ങി രജനീകാന്തിന്റെ 40-ലധികം സിനിമകളിൽ സംഘട്ടനസംവിധായകനായിരുന്നു. സിന്ദൂരസന്ധ്യയ്ക്ക് മൗനം, രക്തം, മൈനാകം തുടങ്ങി ഏതാനും മലയാള ചിത്രങ്ങൾക്കുവേണ്ടി സംഘട്ടന സംവിധാനം നിർവഹിച്ചു.

Read Also:- ജമ്മുവിൽ ഇനി അതിവേഗ ഇന്റർനെറ്റ് ലഭ്യം, 5ജി സേവനവുമായി ഭാരതി എയർടെൽ

ഏറ്റവും കൂടുതൽ സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായി പ്രവർത്തിച്ചതിന് 2013ൽ ഗിന്നസ് ബുക്കിൽ ഇടംനേടിയിരുന്നു. താമരക്കുളം, ഗായത്രി, പോക്കിരിരാജ, കൊഞ്ചും കുമാരി, തലൈ നഗരം തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. 1966-ൽ പുറത്തിറങ്ങിയ വല്ലവൻ ഒരുവൻ എന്ന ചിത്രത്തിലൂടെ സംഘട്ടന പരിശീലകനായി സിനിമയിലെത്തിയ രത്നം 1992-ൽ പുറത്തിറങ്ങിയ പാണ്ഡ്യനിലാണ് ഒടുവിൽ പ്രവർത്തിച്ചത്.

shortlink

Related Articles

Post Your Comments


Back to top button