
മുംബൈ: 17കാരിയായ കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കോറിയോഗ്രാഫർ അറസ്റ്റിൽ. മുംബൈയിലാണ് സംഭവം. പ്രതിയായ 20കാരൻ മുൻപ് റിയാലിറ്റി ഷോകലും മറ്റും പങ്കെടുത്തിരുന്നു. ഇതിലൂടെ പ്രശസ്തനായ യുവാവ് ഇന്ന് അറിയപ്പെടുന്ന കോറിയോഗ്രാഫറാണ്. ഇയാളെ സോഷ്യൽമീഡിയയിലൂടെയായാണ് പെൺകുട്ടി പരിചയപ്പെട്ടത്.
also read:പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ യുവാവ് വശീകരിച്ച് പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി
ഏറെ നാളത്തെ പരിചയത്തിനൊടുവിൽ പ്രതി പെൺകുട്ടിയെ നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തന്നെ കാണാനെത്തിയ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം പ്രതി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് അബോധാവസ്ഥയിൽ വഴിയരികിൽ നിന്നാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് പ്രതിയായ കോറിയോഗ്രാറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്
Post Your Comments