Latest NewsKerala

കുണ്ടറയിൽ പട്ടാപ്പകൽ പൊലീസ് വെടിവെയ്പ്പ്: നാല് റൗണ്ട് വെടിവെച്ചതിന്റെ കാരണം ഇത്

കുണ്ടറ: പടപ്പക്കരയിൽ പൊലീസ് വെടിവെയ്പ്പ്. കഞ്ചാവ് കേസിലെ പ്രതികളെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ് സംഭവം. പൊലീസ് സംഘത്തിന് നേരേ വടിവാളുമായി കഞ്ചാവ് സംഘം അക്രമം നടത്തിയതോടെയാണ് പൊലീസ് ആകാശത്തേക്ക് നാല് റൗണ്ട് വെടിവെച്ചത്. രാത്രി ഒരുമണിക്കായിരുന്നു സംഭവം. പ്രതികളായ പ്രതികളായ ആന്റണി ദാസും, ലിയോ പ്ലാസിഡും കായലിൽച്ചാടി നീന്തിരക്ഷപ്പെട്ടു. പ്രതികൾക്കായി തെരച്ചിൽ തുടരുന്നു.

ഇൻഫോപാർക്ക് പൊലീസ് രജിസ്റ്റർ ചെയ്ത കിഡ്നാപ്പിങ് കേസിലെ പ്രതികളെ പിടിക്കാൻ എത്തിയപ്പോഴായിരുന്നു സംഭവം. എറണാകുളത്തുനിന്നെത്തിയ പോലീസ് സംഘത്തിന് നേരെ പ്രതികൾ വാളുവീശിയപ്പോൾ ഇൻഫോപാർക്ക് സിഐ പിസ്റ്റൽ ഉപയോഗിച്ച് ആകാശത്തേക്ക് വെടി ഉതിർക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button