Latest NewsNewsBusiness

ജലഗതാഗത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്താനൊരുങ്ങി സംസ്ഥാന സർക്കാർ

അന്തരീക്ഷ മലിനീകരണമില്ലാതെ സഞ്ചാരികൾക്ക് കേരളം മുഴുവൻ ചുറ്റിക്കാണാൻ സാധിക്കുമെന്നതാണ് ജലപാതയുടെ പ്രധാന പ്രത്യേകത

കേരളത്തിൽ ജലഗതാഗതത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനും, ജനങ്ങളിലേക്ക് കൂടുതൽ എത്തിക്കാനും ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ. മന്ത്രി ആന്റണി രാജുവാണ് ഇത് സംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചത്. ഇന്ത്യാ ബോട്ട് ആൻഡ് മറൈൻ ഷോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ജലഗതാഗത രംഗത്ത് അനന്ത സാധ്യതകളാണ് ഉള്ളത്. ഇത്തരം സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമിടാനും കേരളം പദ്ധതിയിടുന്നുണ്ട്. നിലവിൽ, ദേശീയ ജലപാത തുറന്നു കൊടുക്കുന്നതിനായി കായലുകളുടെ ഡ്രെഡ്ജിംഗ് അതിവേഗത്തിൽ പുരോഗമിക്കുകയാണ്. രണ്ട് വർഷത്തിനകം ഈ പദ്ധതി യാഥാർത്ഥ്യമാകും.

അന്തരീക്ഷ മലിനീകരണമില്ലാതെ സഞ്ചാരികൾക്ക് കേരളം മുഴുവൻ ചുറ്റിക്കാണാൻ സാധിക്കുമെന്നതാണ് ജലപാതയുടെ പ്രധാന പ്രത്യേകത. കൂടാതെ, അപകട ഭീഷണിയില്ലാതെ കേരളത്തിന്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റം വരെ ചുറ്റിക്കറങ്ങാനുള്ള അവസരമാണ് ജലപാത ഒരുക്കുന്നത്. അതിനാൽ, ഹൈവേ നിർമ്മിക്കുന്നതിനേക്കാൾ ഏറ്റവും ലാഭകരമാണ് ജലപാത മുഖാന്തരമുള്ള ഗതാഗതത്തെ പ്രോത്സാഹിപ്പിക്കുന്നത്. വരും വർഷങ്ങളിൽ ഇന്ത്യയിലെ മറ്റു തീരങ്ങളിലേക്കുള്ള ക്രൂസ് ബോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കാനും സർക്കാർ ലക്ഷ്യമിടുന്നുണ്ട്. ഇത് ടൂറിസം രംഗത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Also Read: വിളിച്ചാൽ വിളിപ്പുറത്തുള്ള ശക്തിസ്വരൂപിണിയായ ഭദ്രകാളി കുടികൊള്ളുന്ന മലയാലപ്പുഴ ക്ഷേത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button