
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില ഇന്ന് വർദ്ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വർദ്ധിച്ചത്. ഇതോടെ ഗ്രാമിന് 5,265 രൂപയും പവന് 42,120 രൂപയുമായി. വെള്ളിയാഴ്ച പവന് 480 രൂപ കുറഞ്ഞിരുന്നു. ഇതിന് ശേഷമാണ് ഇന്ന് വില വർദ്ധനവ് രേഖപ്പെടുത്തിയത്.
പവന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 42,480 രൂപയിൽ നിന്നാണ് വെള്ളിയാഴ്ച വിലയിടിവുണ്ടായത്. ജനുവരി രണ്ടിന് പവന് 40,360 രൂപ രേഖപ്പെടുത്തിയതാണ് പുതുവർഷത്തിലെ ഏറ്റവും കുറഞ്ഞ നിരക്ക്. ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപ കൂടി 4350 രൂപയിലും ഒരു പവന് 18 കാരറ്റ് സ്വര്‍ണത്തിന് 80 രൂപ കൂടി 34800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments