Latest NewsKeralaNews

ചെഗുവേരയുടെ മകളും കൊച്ചുമകളും വീട്ടിൽ വന്നുവെന്ന് ചിന്ത: പോയപ്പോൾ ഒരു ‘വാഴക്കുല’ കൂടി കൊടുക്കാമായിരുന്നുവെന്ന് ട്രോൾ

കൊച്ചി: വിവാദങ്ങൾക്കിടെ പുതിയ ഫേസ്‌ബുക്ക് പോസ്റ്റുമായെത്തിയ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോമിന് ട്രോൾ പൂരം. ചെഗുവേരയുടെ മകളും കൊച്ചുമകളും ഇന്ത്യയിലെത്തിയപ്പോള്‍ തന്റെ വീട്ടിലേക്കത്തിയതിന്റെ സന്തോഷം പങ്കുവെച്ച പോസ്റ്റിലാണ് വിവാദമായ പ്രബന്ധത്തിലെ പിശക് സംബന്ധിച്ച് ട്രോളുകളും പരിഹാസ കമന്റുകളും പ്രത്യക്ഷപ്പെട്ടത്. ജീവിതത്തിലെ ഒരു അസുലഭമായ മുഹൂര്‍ത്തം ആയിരുന്നു ഇതെന്നും ഇത്തരം അസാധാരണമായ നിമിഷങ്ങളാണല്ലോ ജീവിതത്തെ കൂടുതല്‍ മനോഹരമാക്കുന്നതെന്നും ചിന്ത ഫേസ്‌ബുക്കിൽ പങ്കുവെച്ചിരുന്നു.

അതേസമയം, ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധം പുന:പ്പരിശോധിക്കണമെന്ന് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്കു മുന്നില്‍ ആവശ്യം ഉയർന്നു. സേവ് യൂണിവേഴ്സിറ്റി കാംപയിന്‍ കമ്മിറ്റിയാണ് ഇക്കാര്യം ആവശ്യപ്പെട്ടു വിസിക്കു നിവേദനം നല്‍കിയത്. ചിന്തയുടെ പ്രബന്ധത്തില്‍ ചങ്ങമ്പുഴയുടെ പ്രസിദ്ധമായ കവിത വാഴക്കുലയുടെ രചയിതാവായി വൈലോപ്പിള്ളിയെന്നു പരാമര്‍ശിച്ചത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു.

വിവാദങ്ങൾക്കിടെ ചിന്ത പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റിന് വരുന്ന കമന്റുകൾ ഇങ്ങനെ:

‘പോകാൻ നേരം ഒരു വാഴക്കുല കൂടി കൊടുക്കാമായിരുന്നു’

‘ഇത് അർജന്റീനയിൽ ജനിച്ച ചെയുടെ കുടുംബമാണോ? അതോ ക്യൂബയിൽ ജനിച്ച ചെയുടെ കുടുംബമോ?’

‘Che ജനിച്ചില്ലായിരുന്നെങ്കിൽ ചിന്തയെന്ന ദുർ ചിലവ് സർക്കാരിന് ഇല്ലാതെ പോയേനെ’

‘ആട്ടെ ഈ ചെഗുവേര അർജന്റീനയിൽ ആണോ ക്യൂബയിൽ ആണോ ജനിച്ചത്’

‘ചങ്ങമ്പുഴയുടെ വാഴ ആയിരുന്നെങ്കിലും അത് നിന്നിരുന്നത് വൈലോപ്പിള്ളിയുടെ പറമ്പിൽ ആയിരുന്നു.. അങ്ങനെ വരുമ്പോൾ ഏതു പറമ്പിലാണോ നിൽക്കുന്നത് ആ പറമ്പിന്റെ ഉടമസ്ഥനാണ് വാഴയുടെ മുതലാളി. ആ വാഴ മേലിൽ ഉണ്ടാകുന്ന വാഴക്കുല അതിന്റെ അധികാരിയും ആ പറമ്പിന്റെ ഉടമസ്ഥനാണ്.. അപ്പോ അതുകൊണ്ടാണ് വാഴക്കുല വൈലോപ്പിള്ളിയുടെ ആണെന്ന് ഞാൻ പറഞ്ഞത്.. തേങ്ങാക്കൊല ഒന്നും മനസ്സിലായില്ല’

‘ഡോക്ടറേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കും’

shortlink

Related Articles

Post Your Comments

Related Articles


Back to top button