തിരുവനന്തപുരം: വിനോദസഞ്ചാര മേഖലക്ക് സംസ്ഥാന ബജറ്റിൽ 362.15 കോടി അനുവദിച്ചു. തൃശ്ശൂർ പൂരം ഉത്സവങ്ങൾക്കായി 8 കോടി സംസ്ഥാന ബജറ്റിൽ വകയിരുത്തി. തൃശ്ശൂർ പൂരം ഉൾപ്പെടെ പൈതൃക ഉത്സവങ്ങൾക്കും പ്രാദേശീക സാംസ്കാരിക പദ്ധതികൾക്കുമാണ് 8 കോടി. ബിനാലെക്ക് 2 കോടി. അന്തർ ദേശീയ ടൂറിസം പ്രചാരണത്തിന് 81 കോടി അനുവദിച്ചു. കാപ്പാട് ചരിത്ര മ്യൂസിയം സ്ഥാപിക്കും. കാരവൻ ടൂറിസത്തിന് 3 കോടിയും ടൂറിസം കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് 135.65 കോടിയും വകയിരുത്തി.
കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിൽ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വർദ്ധിപ്പിക്കാൻ സർവ സൗകര്യങ്ങളുമൊരുക്കി മേക്ക് ഇൻ കേരള വികസിപ്പിക്കുമെന്ന് ബജറ്റ് അവതരണത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇൻ കേരള പദ്ധതിൽ കാലയളവിൽ ആയിരം കോടി രൂപ കൂടുതലായി അനുവദിക്കും. ഈ വർഷം 100 കോടി രൂപയും നീക്കി വെക്കും എന്ന് മന്ത്രി ബഡ്ജറ്റിൽ പ്രഖ്യാപനം നടത്തി.
ആരോഗ്യ രംഗത്തെ പുരോഗതിക്കായി 25 നഴ്‌സിങ് കോളജുകള്‍ക്കായി 20 കോടി വകയിരുത്തിയിട്ടുണ്ട്. വയനാട്, ഇടുക്കി മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ 25 ആശുപത്രികളോട് ചേര്‍ന്ന് നഴ്‌സിങ് കോളജുകള്‍ തുടങ്ങാന്‍ 20 കോടി അനുവദിച്ചു. തീരദേശ വികസനത്തിന് 110 കോടി തീരസംരക്ഷണത്തിന് 10 കോടി ഫിഷറീസ് ഇന്നവേഷന്‍ കൗണ്‍സില്‍ രൂപീകരിക്കാന്‍ 1 കോടിയും അനുവദിച്ചു.
Post Your Comments