Latest NewsNewsBusiness

കാലിടറി ഓഹരി വിപണി, വ്യാപാരം നഷ്ടത്തിൽ അവസാനിപ്പിച്ചു

അദാനി ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് മൊത്തത്തിലുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്

ആഭ്യന്തര സൂചികകൾ സമ്മർദ്ദത്തിലായതോടെ നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ബിഎസ്ഇ സെൻസെക്സ് 874 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 59,331- ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 288 പോയിന്റ് നഷ്ടത്തിൽ 17,604- ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അദാനി ഗ്രൂപ്പ് ഓഹരികളിലെ ഇടിവ് മൊത്തത്തിലുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

അദാനി എന്റർപ്രൈസസ്, അദാനി പോർട്ട്സ്, അദാനി വിൽമർ, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ, അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ, അംബുജ സിമന്റ്, എസിസി എന്നിവയുടെ ഓഹരികൾ നിഫ്റ്റിയിൽ കനത്ത നഷ്ടമാണ് നേരിട്ടത്. ഇവ 5 ശതമാനം മുതൽ 20 ശതമാനം വരെ നഷ്ടം നേരിട്ടു. അതേസമയം, ടാറ്റ മോട്ടോഴ്സ്, ബജാജ് ഓട്ടോ, ഡോ. എന്നിവയുടെ ഓഹരികൾ ശക്തമായ മുന്നേറ്റമാണ് കാഴ്ചവച്ചത്.

Also Read: മുഖം മിനുക്കാനൊരുങ്ങി എയർ ഇന്ത്യ, പുതിയ കരാറിൽ ഉടൻ ഒപ്പുവയ്ക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button