കഫേ കോഫി ഡേയ്ക്ക് കോടികളുടെ പിഴ ചുമത്തിയിരിക്കുകയാണ് മാർക്കറ്റ് റെഗുലേറ്ററായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി). റിപ്പോർട്ടുകൾ പ്രകാരം, കുടിശ്ശിക അടയ്ക്കുന്നതിൽ പിഴവ് വരുത്തിയതിന് തുടർന്ന് 25 കോടി രൂപ പിഴ അടയ്ക്കാനാണ് സെബി ഉത്തരവിട്ടിരിക്കുന്നത്. 45 ദിവസത്തിനകമാണ് പിഴ അടയ്ക്കേണ്ടത്. കൂടാതെ, മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേഡ് ലിമിറ്റഡില്‍ നിന്നും കുടിശ്ശികയുള്ള പണം പലിശ സഹിതം ഉടന്‍ അടയ്ക്കാനുള്ള നടപടി വേഗത്തിലാക്കണമെന്നും സെബി നിർദ്ദേശിച്ചിട്ടുണ്ട്.
കഫേ കോഫി ഡേയുടെ 7 അനുബന്ധ കമ്പനികളിൽ നിന്നായി 3,500 കോടി രൂപ മൈസൂർ അമാൽഗമേറ്റഡ് കോഫി എസ്റ്റേറ്റ് ലിമിറ്റഡിലേക്ക് മാറ്റിയെന്നാണ് ആരോപണം. ഈ നീക്കം ഓഹരി പങ്കാളികൾക്ക് നഷ്ടം വരുത്തിയതായി സെബി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, വകമാറ്റിയ തുകയെത്തിയത് മുൻ ചെയർമാൻ സിദ്ധാർത്ഥയുടെയും, കുടുംബത്തിന്റെയും അക്കൗണ്ടിലുകളിലേക്കാണെന്നും സെബി ചൂണ്ടിക്കാട്ടി. 2019 മാർച്ച് 31ലെ കണക്കുകൾ പ്രകാരം, 7200 കോടി രൂപയുടെ കടമാണ് കഫേ കോഫി ഡേയ്ക്ക് ഉള്ളത്.
Post Your Comments