Latest NewsSaudi ArabiaNewsInternationalGulf

യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊലപ്പെടുത്തി: പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി

ജിദ്ദ: യുവാവിനെ കാറിലിട്ടു ജീവനോടെ തീ കൊളുത്തി കൊന്ന കേസിലെ പ്രതിയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. സൗദി അറേബ്യയിലാണ് സംഭവം. സൗദി വിചാരണ കോടതിയാണ് പ്രതിയ്ക്ക് ശിക്ഷ വിധിച്ചത്.

Read Also: മെസിയെ ഒന്ന് കെട്ടിപ്പിടിക്കുകയോ ഉമ്മവെക്കുകയോ ചെയ്തിരുന്നെങ്കില്‍ അത്രയും പ്രകോപിതനാവില്ലായിരുന്നു: റിക്വല്‍മി

ബന്ദർ അൽഖർഹദി എന്ന സൗദി യുവാവിനെയാണ് കൊലപ്പെടുത്തിയത്. ബറകാത്ത് എന്നയാളാണ് പ്രതി. ഒന്നര മാസം മുൻപാണ് കൊലപാതകം നടന്നത്. സൗദിയ വിമാന കമ്പനി ജീവനക്കാരനായ ബന്ദർ അൽഖർഹദിയെ സുഹൃത്ത് തന്ത്രപൂർവം വിളിച്ചുവരുത്തിയ ശേഷമാണ് കാറിനകത്ത് അടച്ചിട്ട് വാഹനത്തിന് പെട്രോളൊഴിച്ച് തീ കൊളുത്തിയത്.

താൻ എന്തു തെറ്റാണ് ചെയ്തതെന്ന് മരണ വെപ്രാളത്തിൽ ബന്ദർ അൽഖർഹദി സുഹൃത്തിനോട് ചോദിക്കുന്ന ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മകന്റെ കൊലപാതകിയ്ക്ക് വധശിക്ഷ ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ത്വാഹാ അൽഖർഹദി പ്രതികരിച്ചു.

Read Also: ഹര്‍ത്താൽ നാശനഷ്ടം: പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനെതിരെ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

shortlink

Related Articles

Post Your Comments

Related Articles


Back to top button