ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ ഇന്നത്തെ യാത്ര നിർത്തേണ്ടിവന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സുരക്ഷാപാളിച്ചകൾ കാരണമാണ് യാത്ര നിർത്തിവെക്കേണ്ടി വന്നതെന്നാണ് രാഹുൽ ഗാന്ധി വ്യക്തമാക്കുന്നത്. സിആർപിഎഫിനെ മുന്നറിയിപ്പില്ലാതെ പിൻവലിക്കുകയായിരുന്നുവെന്നും തന്റെയും ഒപ്പമുള്ളവരുടെയും സുരക്ഷയ്ക്ക് വെല്ലുവിളിയുണ്ടായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്തുകൊണ്ട് ഇത് സംഭവിച്ചെന്ന് അറിയില്ല. ഭാരത് ജോഡോ യാത്ര തുടരരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ നിർദ്ദേശിക്കുകയായിരുന്നു. നാളെയും മറ്റന്നാളും പിഴവ് ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും രാഹുൽ ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.
Read Also: വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും
Post Your Comments