ന്യൂഡൽഹി: കൊല്ലത്ത് പിടിയിലായ പിഎഫ്ഐ പ്രവർത്തകൻ ജില്ലയിലെ ബിജെപി – ആർഎസ്എസ് പ്രവർത്തകരുടെ വിവരങ്ങൾ ശേഖരിച്ച് നൽകിയെന്ന് എൻഐഎ. പോപ്പുലർ ഫ്രണ്ട് നേതൃത്വം ആവശ്യപ്പെട്ടതിനാലാണ് ഇയാൾ വിവരങ്ങൾ നൽകിയതെന്ന് എൻഐഎ പറയുന്നു.
പിഎഫ്ഐ റിപ്പോർട്ടറായിട്ടാണ് അറസ്റ്റിലായ സാദിഖ് പ്രവർത്തിച്ചതെന്ന് എൻഐഎ അറിയിച്ചു. കൂടൂതലാളുകളെ ഇതിനായി നിയമിച്ചെന്നും എൻഐഎ വൃത്തങ്ങൾ പറയുന്നു. കൊല്ലം ജില്ലയിൽ നടക്കുന്ന ആർഎസ്എസ് – ബിജെപി പരിപാടികളുടെ വിവരങ്ങൾ കൈമാറാനും ഇയാളെ ചുമതലപ്പെടുത്തിയിരുന്നു. ചടങ്ങുകളിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങളും ഇയാളോട് ആവശ്യപ്പെട്ടിരുന്നു.
ഈ വിവരങ്ങളെല്ലാം ഹിറ്റ് സ്ക്വാഡിന് കൈമാറാനായിരുന്നു നിർദേശം. ആർഎസ്എസ് – ബിജെപി പരിപാടികളുടെ നോട്ടീസുകൾ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒരു ദേശീയമാധ്യമമാണ് ഇക്കാര്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
Post Your Comments