ന്യൂഡല്‍ഹി : മുന്‍ ഐഎസ് വധു ഷമീമ ബീഗം വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നു. ഷമീമയെ കാണാന്‍ പോയതില്‍ പശ്ചാത്താപം പ്രകടിപ്പിച്ച് ബിബിസി ഡോക്യുമെന്ററി നിര്‍മ്മാതാവ് ആന്‍ഡ്രൂ ഡ്രൂറി രംഗത്ത് വന്നതോടെയാണ് ഐഎസ് വധു വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്.
Read Also: ലഹരിവേട്ട: ഗർഭിണിയായ യുവതി ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
‘ഷമീമയുമായി നിരവധി തവണ സംസാരിച്ചിട്ടുണ്ട്, താന്‍ ഒരു ‘നാര്‍സിസ്റ്റ്’ ആണെന്ന് ഷമീമ അവകാശപ്പെടുകയും , 15 വയസ്സുള്ളപ്പോള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേരാന്‍ താന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന് ഷമീമ തന്നോട് പറയുകയും ചെയ്തു’, ആന്‍ഡ്രൂ ഡ്രൂറി പറഞ്ഞു.
‘ അവള്‍ എല്ലാം അറിഞ്ഞ് തന്നെയാണ് ഐഎസില്‍ ചേര്‍ന്നത് . എന്നിട്ട് ഇപ്പോള്‍ തന്നെ ഒരു ഇരയായാണ് അവള്‍ സ്വയം കാണുന്നത് , അവള്‍ ഒരു നാര്‍സിസ്റ്റാണ്. അവള്‍ ആരെങ്കിലുമൊക്കെ ആകാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ അവള്‍ സ്വയം ഒരു സെലിബ്രിറ്റിയായി കാണുന്നു. ഐഎസിന്റെ ഭാഗമാകുക എന്നതിനര്‍ത്ഥം അവള്‍ ആരോ ആണെന്നാണ്, ഇപ്പോള്‍ അവള്‍ വീണ്ടും ആരോ ആണ് എന്ന് വിചാരിക്കുന്നു,’ആന്‍ഡ്രൂ ഡ്രൂറി പറയുന്നു .
കൗമാരപ്രായത്തില്‍ ലണ്ടനില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം സിറിയയിലേക്ക് പോകുമ്പോള്‍ തീവ്രവാദ ഗ്രൂപ്പില്‍ ചേരുകയാണെന്ന് അറിയാമായിരുന്നുവെന്ന് ഡോക്യുമെന്ററിയില്‍ ഷമീമ ബീഗം പറഞ്ഞിരുന്നു. ‘ഞാന്‍ ഒരു തീവ്രവാദ ഗ്രൂപ്പില്‍ ചേര്‍ന്ന ആള്‍ തന്നെയാണ്. പൊതുജനങ്ങള്‍ എന്നെ അപകടകാരിയായി കാണുന്നുവെന്ന് എനിക്കറിയാം. എന്നാല്‍ എന്നെ ഭയക്കേണ്ട കാര്യമില്ല’, ഷമീമ അഭിമുഖത്തില്‍ പറഞ്ഞു. തന്റെ ചിത്രീകരണത്തിന് മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും തന്നെയൊരു മോശക്കാരിയായിട്ടാണ് എല്ലാവരും കാണുന്നതെന്നും ഷമീമ ബീഗം പറഞ്ഞു. ബിബിസിയുടെ 10 മണിക്കൂര്‍ നീണ്ട അഭിമുഖമായിരുന്നു ഷമീമ ബീഗത്തിന്റേത്.
Post Your Comments