Latest NewsNewsBusiness

രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ വർദ്ധനവ്, ഏറ്റവും പുതിയ കണക്കുകൾ അറിയാം

2015- ലെ റെക്കോർഡിനെ മറികടന്നാണ് ഇത്തവണ വെള്ളി ഇറക്കുമതി ഉയർന്നത്

രാജ്യത്ത് വെള്ളി ഇറക്കുമതിയിൽ റെക്കോർഡ് മുന്നേറ്റം. കണക്കുകൾ പ്രകാരം, 2022- ൽ 9,450 ടൺ വെള്ളിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇതോടെ, എക്കാലത്തെയും ഉയർന്ന നിലയിലാണ് വെള്ളി ഇറക്കുമതി ഇത്തവണ രേഖപ്പെടുത്തിയത്. കോവിഡ് മഹാമാരിക്ക് ശേഷം വ്യവസായിക മേഖലയിലുണ്ടായ ഡിമാൻഡ്, ആഭ്യന്തര നിർമ്മാതാക്കൾ സ്റ്റോക്ക് കൂട്ടിയത്, നിക്ഷേപം തുടങ്ങിയ സെക്ടറിലുണ്ടായ വർദ്ധനവാണ് വെള്ളിയുടെ ഇറക്കുമതി ഉയരാൻ കാരണമായത്.

2022- ന്റെ രണ്ടാം പകുതിയിലാണ് ഏറ്റവും കൂടുതൽ വെള്ളി ഇറക്കുമതി ചെയ്തത്. ഇക്കാലയളവിൽ വെള്ളി വില 55,000-ന് താഴെയായിരുന്നു. ഇത് ഇറക്കുമതി ഉയരാൻ കാരണമായി. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള കാലയളവിൽ 4,700 ടൺ വെള്ളിയാണ് ഇറക്കുമതി ചെയ്തത്. അതേസമയം, 2022- ലെ ആഭ്യന്തര വെള്ളി ഉൽപ്പാദനം 700- 750 ടൺ മാത്രമായിരുന്നു.

2015- ലെ റെക്കോർഡിനെ മറികടന്നാണ് ഇത്തവണ വെള്ളി ഇറക്കുമതി ഉയർന്നത്. 2015- ൽ 8,093 ടൺ വെള്ളിയാണ് രാജ്യത്ത് ഇറക്കുമതി ചെയ്തത്. ഇന്ത്യൻ വിപണിയിൽ വെള്ളിയുടെ 40 ശതമാനവും വ്യാവസായിക ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നത്. 30 ശതമാനമാണ് നിക്ഷേപകർ വാങ്ങുന്ന വെള്ളി.

Also Read: റിപ്പബ്ലിക് ദിനത്തിൽ ദേശീയ ഗാനം ആലപിക്കാൻ വിസമ്മതിച്ച് അധ്യാപകൻ: അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button