Latest NewsUAENewsInternationalGulf

റിപ്പബ്ലിക് ദിനാഘോഷം: ത്രിവർണ പതാകയിൽ തിളങ്ങി ബുർജ് ഖലീഫ

ബായ്: റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ വർണങ്ങളാൽ തിളങ്ങി. ഇന്ത്യയുടെ 74-ാമത് റിപബ്ലിക് ദിനത്തോടനുബന്ധിച്ചാണ് ത്രിവർണ്ണ പതാകയിൽ ബുർജ് ഖലീഫ തിളങ്ങിയത്. കെട്ടിടത്തിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ഈ ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചിട്ടുണ്ട്. സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.

Read Also: വൈപ്പിൻ നിവാസികളുടെ യാത്രാക്ലേശത്തിന് താത്കാലിക പരിഹാരം; കെഎസ്ആർടിസി ഇനിമുതൽ അധിക സർവീസ് നടത്തും

ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷത്തിൽ ബുർജ് ഖലീഫ പ്രകാശിക്കുന്നു. ഇന്ത്യക്കാർക്ക് ഐശ്വര്യവും സമാധാനവും നേരുന്നു എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പശ്ചാത്തലത്തിൽ ദേശീയ ഗാനവും കേൾക്കാം. കഴിഞ്ഞ ഓഗസ്റ്റ് മാസം രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ വാർഷികത്തോടനുബന്ധിച്ച് കെട്ടിടം ഇന്ത്യൻ പതാകയാൽ പ്രകാശപൂരിതമായിരുന്നു.

Read Also: സംസാര-ശ്രവണ വൈകല്യ ചികിത്സയില്‍ മുന്നേറ്റം: ബ്രില്യന്റ് സൗണ്ട് ഗാലക്‌സിയായി എഫാത്ത സ്പീച്ച് ആന്‍ഡ് ഹിയറിങ് സെന്റര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button