തിരുവനന്തപുരം: മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയ്താവിന്‍റെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിന് ഡോക്ടറേറ്റ് കിട്ടിയത്. കേരള സര്‍വ്വകലാശാല പ്രോ വിസിയായിരുന്നു ചിന്തയുടെ ഗൈഡ്. ഇത് സംബന്ധിച്ച രേഖകൾ പുറത്ത് വിട്ടത് ഏഷ്യാനെറ്റ് ന്യൂസാണ്. മലയാള സാഹിത്യത്തിലെ എക്കാലത്തെയും മികച്ച ചങ്ങമ്പുഴയുടെ വാഴക്കുല എന്ന കവിത ഏറ്റുചൊല്ലാത്ത മലയാളി ഉണ്ടാകില്ല.
യുവജന കമ്മീഷൻ അധ്യക്ഷ ചിന്താ ജെറോമിനെ ഡോ.ചിന്താ ജെറോമാക്കിയ ഗവഷണ പ്രബന്ധത്തിൽ ആണ് രചയിതാവിനെ തന്നെ മാറ്റി, വൈലോപ്പിള്ളിയുടേതാക്കിയത്. നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവടസിനിമയുടെ പ്രത്യയശാസ്ത്ര അടിത്തറയായിരുന്നു ചിന്തയുടെ വിഷയം. ഇംഗ്ലീഷ് സാഹിത്യത്തില്‍ ചിന്ത ഗവേഷണം പൂര്‍ത്തിയാക്കി. 2021 ൽ ഡോക്ടറേറ്റും കിട്ടി.
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വിഭാവനം ചെയ്ത ജാതിരഹിത കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുന്നതാണ് പ്രിയദര്‍ശന്‍റെയും രഞ്ജിത്തിന്‍റെയും സിനിമകളെന്നൊക്കെ പറഞ്ഞ് വരുന്നതിനിടെയാണ് വാഴക്കുല എന്ന കവിതയിലേക്ക് എത്തുന്നത്. വാഴക്കുല ബൈ വൈലോപ്പിള്ളി എന്ന് ഡോ. ചിന്താ ജെറോം ഗവേഷണ പ്രബന്ധത്തിലെഴുതിയത് ഒരു സംശയവും ഇല്ലാതെയാണ്. എന്തായാലും കേരള സര്‍വകലാശാല പ്രോ വൈസ് ചാന്‍സലറായിരുന്ന അജയകുമാറിൻറെ മേല്‍നോട്ടത്തിൽ വര്‍ഷങ്ങള്‍ സമയമെടുത്ത്, പണം ചെലവിട്ട് തയ്യാറാക്കിയതാണ് പഠനം. വിവിധ കമ്മിറ്റികള്‍ക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല.
Post Your Comments