മുംബൈ: മഹാരാഷ്ട്രയിൽ തട്ടിക്കൊണ്ടുപോയി ഒരുലക്ഷം രൂപയ്ക്ക് വിറ്റ ഒരുവയസുള്ള കുഞ്ഞിനെ പോലീസ് രക്ഷപ്പെടുത്തി. ഡിസംബര്‍ 26 ന് താനെ ജില്ലയിലെ ഭിവണ്ടി നഗരത്തിൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് മുന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടിയ പോലീസ് കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കള്‍ക്ക് കൈമാറി.
നഗരത്തിലെ കാമത്ഘര്‍ പ്രദേശത്തു നിന്ന് കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ, രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്ക് വിറ്റതായി പിടിയിലായ പ്രതികൾ പോലീസിനോട് വ്യക്തമാക്കി. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പോലീസ് അറിയിച്ചു.
Post Your Comments