തിരുവനന്തപുരം: ബിബിസിയുടെ ഡോക്യൂമെന്ററിയ്ക്ക് പിന്നില്‍ രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമാണെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ജി 20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തത്തിലെ രോക്ഷമാണിതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. എന്തുകൊണ്ട് ഈ സമയത്ത് ഡോക്യുമെന്ററി പുറത്ത് വിടുന്നതെന്ന് ആലോചിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Read Also: പ്ലാസ്റ്റിക് നിരോധനം: മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ചുമായി അബുദാബി
അതേസമയം, സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. തനിക്ക് മുമ്പില്‍ മറ്റ് വഴികളില്ല. സര്‍ക്കാരുമായി പോരിനില്ല. നിയമ നിര്‍മ്മാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സര്‍ക്കാരിനുണ്ട്. തെറ്റുകള്‍ ചോദ്യം ചെയ്യാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. സര്‍ക്കാര്‍ നീക്കങ്ങള്‍ കോടതി വിധി മാനിച്ചായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
Post Your Comments