UAELatest NewsNewsInternationalGulf

പ്ലാസ്റ്റിക് നിരോധനം: മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ചുമായി അബുദാബി

അബുദാബി: പ്ലാസ്റ്റിക് നിരോധനത്തിന് നടപടികൾ ശക്തമാക്കി അബുദാബി. ഇതിനായി മിഷൻ ടു സീറോ ഗവൺമെന്റ് ചാലഞ്ച് ആരംഭിച്ചിരിക്കുകയാണ്. ഒറ്റത്തവണ ഉപയോഗിച്ച ശേഷം കളയുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പൂർണമായും ഒഴിവാക്കുമെന്നാണ് സർക്കാർ സ്ഥാപനങ്ങൾ പ്രതിജ്ഞ എടുക്കേണ്ടത്. മാർച്ച് അവസാനം വരെ തുടരുന്ന ചാലഞ്ചിൽ പങ്കെടുക്കുന്ന സ്ഥാപനങ്ങളിലെ ജേതാക്കൾക്ക് അവാർഡ് നൽകുമെന്ന് അധികൃതർ അറിയിച്ചു.

Read Also: ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന്റെ പേരിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവ്വകലാശാലയ്ക്ക് പുറത്ത് സംഘർഷം

പ്ലാസ്റ്റിക് ഉപയോഗം കുറച്ചതിന്റെ തോത് അനുസരിച്ചായിരിക്കും ജേതാക്കളെ കണ്ടെത്തുന്നത്. ഒരു തവണ ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഗ്ലാസ്, കപ്പ്, പ്ലേറ്റ്, കുപ്പി, മൂടി, സ്പൂൺ, കത്തി, സഞ്ചി തുടങ്ങിയവയ്ക്ക് പകരം പരിസ്ഥിതിക്ക് ഹാനികരമല്ലാത്തതും ഒന്നിലധികം തവണ ഉപയോഗിക്കാവുന്നതുമായ ബദലുകൾ ഉപയോഗിക്കണമെന്നാണ് നിർദ്ദേശം.

അതേസമയം, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകൾക്ക് രാജ്യവ്യാപകമായി വിലക്കേർപ്പെടുത്താനാണ് യുഎഇയുടെ തീരുമാനം. 2024 ജനുവരി 1 മുതൽ പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ഇത്തരം ബാഗുകളുടെ നിർമ്മാണം, വിതരണം, ഉപയോഗം തുടങ്ങിയവക്കെല്ലാം നിയന്ത്രണം ബാധകമാകും.

Read Also: പണ്ട് ബീഫ് സമരങ്ങളുടെ കാലത്തും നാമിത് കണ്ടതാണ്, സിപിഎം ഒരു തികഞ്ഞ രാജ്യദ്രോഹപ്പാര്‍ട്ടിയാണ്: കെ സുരേന്ദ്രന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button