KollamLatest NewsKeralaNattuvarthaNews

ക​ല്ല​ട​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു

കൊ​ല്ലം കൊ​റ്റ​ന്‍​ക​ര ത​ട്ടാ​ര്‍​കോ​ണം പേ​രൂ​ര്‍ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ന്‍ ഷി​ജു​പ്ര​കാ​ശ് (21)ആ​ണ് മ​രി​ച്ച​ത്

പ​ത്ത​നാ​പു​രം: കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ല്ല​ട​യാ​റ്റി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ര്‍​ത്ഥി മു​ങ്ങി​മ​രി​ച്ചു. കൊ​ല്ലം കൊ​റ്റ​ന്‍​ക​ര ത​ട്ടാ​ര്‍​കോ​ണം പേ​രൂ​ര്‍ തൊ​ടി​യി​ല്‍ വീ​ട്ടി​ല്‍ ജ​യ​പ്ര​കാ​ശി​ന്‍റെ മ​ക​ന്‍ ഷി​ജു​പ്ര​കാ​ശ് (21)ആ​ണ് മ​രി​ച്ച​ത്.

Read Also : സല്ലാപം സെറ്റിൽ നിന്നും ഒരു പയ്യനോടൊപ്പം മഞ്ജു ഒളിച്ചോടി, ഉപദേശിച്ച് ശരിയാക്കിയെന്ന് കൈതപ്രം: വിമർശനം

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ പി​റ​വ​ന്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. പു​ന​ലൂ​ര്‍ ഗ​വ. പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ത്ഥി​യാ​യി​രു​ന്നു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ആ​റ്റി​ല്‍ കു​ളി​ക്കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഷി​ജു പ്ര​കാ​ശ് ഉ​ള്‍​പ്പെ​ടെ അ​ഞ്ച് പേ​രാ​ണ് എ​ലി​ക്കാ​ട്ടൂ​ര്‍ ക​ട​വി​ലെ ആ​ഴ​മു​ള്ള ഭാ​ഗ​ത്താ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ കു​ളി​ക്കാ​ന്‍ ഇ​റ​ങ്ങി​യ​ത്. എ​ല്ലാ​വ​രും ആ​റ്റി​ലി​റ​ങ്ങി​യെ​ങ്കി​ലും മ​ധ്യ​ഭാ​ഗ​ത്തേ​ക്ക് നീ​ന്തി പോ​യ​താ​യി​രു​ന്നു ഷി​ജു. വെ​ള്ള​ത്തി​ല്‍ മു​ങ്ങി താ​ണ ഷി​ജു​വി​നെ ര​ക്ഷി​ക്കാ​ന്‍ നാ​ട്ടു​കാ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും ചൂ​ഴി​യി​ല്‍ അ​ക​പ്പെ​ട്ടി​രു​ന്നു.

തു​ട​ര്‍​ന്ന്, ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്നും ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘ​വും കൊ​ല്ല​ത്ത് നി​ന്നും സ്കൂ​ബ ടീ​മും എ​ത്തി തെ​ര​ച്ചി​ല്‍ ന​ട​ത്തി. ര​ണ്ട് മ​ണി​ക്കൂ​റ​ത്തെ തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ ചൂ​ഴി​യി​ല്‍ നി​ന്നും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. മൃതദേഹം പൊലീസ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം ബന്ധുക്കൾക്ക് കൈമാറി. മാ​താ​വ്. ജ്വാ​ല. സ​ഹോ​ദ​ര​ന്‍. ശ്യാം ​പ്ര​കാ​ശ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button