ന്യൂഡല്‍ഹി: രാജ്യത്ത് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകള്‍ക്ക് പിന്നാലെ മിനി വന്ദേ ഭാരത് എക്സ്പ്രസുകളെത്തുന്നു. 2023 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ അവതരിപ്പിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. പരീക്ഷണാടിസ്ഥാനത്തിലാകും ഇവ അവതരിപ്പിക്കുക. പരീക്ഷണയോട്ടം വിജയിക്കുകയാണെങ്കില്‍ ഹൈ-സ്പീഡ് വന്ദേ ഭാരത് ട്രെയിനുകളുടെ മിനി പതിപ്പ് രാജ്യമെമ്പാടും അവരിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നത്.
മിനി വന്ദേ ഭാരതില്‍ എട്ട് കോച്ചുകളാകും ഉണ്ടാകുക. ഹ്രസ്വദൂര സര്‍വീസുകളാണ് മിനി വന്ദേ ഭാരത് ലക്ഷ്യമിടുന്നത്. നാല് മുതല്‍ അഞ്ച് മണിക്കൂര്‍ സമയപരിധിക്കുള്ളില്‍ ഉള്ള യാത്രകള്‍ക്കാകും ഇവ ഉപയോഗിക്കുക. അമൃത്സര്‍-ജമ്മു, കാന്‍പൂര്‍-ഝാന്‍സി, ജലന്ദര്‍-ലുധിയാന, കോയമ്പത്തൂര്‍-മഥുര, നാഗ്പൂര്‍-പൂനെ എന്നീ റൂട്ടുകളിലാകും മിനി വന്ദേ ഭാരത് പരീക്ഷണ ഓട്ടം നടത്തുക.
വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പര്‍ പതിപ്പ് ഇന്ത്യന്‍ റെയില്‍വേ ഉടന്‍ പുറത്തിറക്കുമെന്നാണ് വിലയിരുത്തല്‍. അലുമിനിയ നിര്‍മ്മിതമാകും സ്ലിപ്പര്‍ പതിപ്പെന്നാണ് വിവരം. മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയാകും സ്ലീപ്പര്‍ ട്രെയിനുകള്‍ക്ക്. സ്ലീപ്പര്‍ പതിപ്പ് രാജധാനി എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പകരമാകുമെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments