Latest NewsUAENewsInternationalGulf

എമിറേറ്റ്‌സ് ഐഡി പുതുക്കിയില്ലെങ്കിൽ പിഴ ചുമത്തും: കർശന നിർദ്ദേശവുമായി അധികൃതർ

അബുദാബി: കാലാവധി കഴിഞ്ഞിട്ടും എമിറേറ്റ്‌സ് ഐഡി പുതുക്കാത്തവർക്ക് മുന്നറിയിപ്പുമായി യുഎഇ. ഇത്തരക്കാർക്ക് പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. പരമാവധി 1000 ദിർഹം വരെയാണ് ഇത്തരക്കാർക്ക് പിഴ ചുമത്തുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എമിറേറ്റ് ഐഡിയുടെ കാലാവധി കഴിഞ്ഞ് 30 ദിവസം (ഗ്രേസ് പീരിയഡ്) പിന്നിട്ടാൽ പ്രതിദിനം 20 ദിർഹം (444 രൂപ) വീതമാണ് പിഴ ഈടാക്കുക. ഇങ്ങനെ പരാമവധി 1000 ദിർഹം വരെ ഈടാക്കുമെന്ന് അധികൃതർ അറിയിച്ചു.

Read Also: പാണ്ഡ്യ ഫോമിലാണെങ്കില്‍ അവനെ തടുക്കാന്‍ കഴിയില്ല, ഇന്‍ഡോറില്‍ അവന്‍റെ ഇന്നിംഗ്സ് ശരിയായ സമയത്തായിരുന്നു: പത്താന്‍

ഭിന്നശേഷിക്കാർ, നയതന്ത്ര ഉദ്യോഗസ്ഥർ, രാജ്യാന്തര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർക്ക് ഇളവുണ്ട്. ഇത്തരക്കാർ ഇളവിനായി ഐസിപി വെബ്‌സൈറ്റിലോ (www.icp.gov.ae) സ്മാർട്ട് ആപ്പിലോ (UAE ICP)അപേക്ഷിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

മൊത്തം 250 ദിർഹമാണ് ഫീസ്. ഇതിൽ 100 ദിർഹം എമിറേറ്റ്‌സ് ഐഡിക്കും 100 ദിർഹം സ്മാർട്ട് സർവീസ് ഫീസിനും 50 ദിർഹം ഇലക്ട്രോണിക് സർവീസ് ഫീസുമാണ്. അടിയന്തരമായി കാർഡ് ആവശ്യമുള്ളവർ 50 ദിർഹം അധികം നൽകണം.

Read Also: സൈനിക കരുത്തും സ്ത്രീ ശക്തിയും സാസ്‌കാരിക പൈതൃകവും വിളിച്ചോതുന്ന പ്രൗഡ ഗംഭീര പരേഡിന് സാക്ഷിയായി കര്‍ത്തവ്യപഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button