Latest NewsUAENewsInternationalGulf

വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: പിഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്

അബുദാബി: വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നവർക്ക് മുന്നറിയിപ്പുമായി അധികൃതർ. അബുദാബി ഗതാഗത വകുപ്പാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വാഹനമോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് വഴിയുണ്ടായ അപകടങ്ങൾ 80% വർധിച്ചതായി ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. വണ്ടിയോടിക്കുന്നതിനിടെ ഭക്ഷണം കഴിക്കുന്നത് പിടിക്കപ്പെട്ടാൽ 800 ദിർഹമാണ് പിഴയെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Read Also: വധുവിന് 18 വയസ് പൂർത്തിയായില്ലെങ്കിലും ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹം അസാധുവാണെന്നു പറയാനാവില്ലെന്ന് കർണാടക ഹൈക്കോടതി

ഇതിന് പുറമെ 4 ബ്ലാക്ക് മാർക്കും ലഭിക്കും. ഡ്രൈവിംഗിനിടെ വിശന്നാൽ വണ്ടി നിർത്തിയ ശേഷം മാത്രം ആഹാരം കഴിക്കണം. അതേസമയം, ഡ്രൈവറുടെ ശ്രദ്ധ തിരിക്കുന്ന ഇടപെടലുകളിൽ നിന്നു മാറിനിൽക്കണമെന്ന് സന്ദേശം നൽകി അബുദാബി ട്രാൻസ്‌പോർട്ട് സെന്റർ പ്രചാരണം ആരംഭിച്ചിട്ടുണ്ട്.

Read Also: സാറിന്റെ പടത്തില്‍ അഭിനയിപ്പിച്ചിട്ടില്ലെങ്കിലും കുഴപ്പമില്ല, ലാലേട്ടന് നേരെ മോശം വാക്കുകള്‍ ഉപയോഗിക്കരുത്: ധര്‍മജന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button