Latest NewsNewsIndia

എസ്എഫ്ഐയുടെ വിവാദ ബിബിസി ഡോക്യുമെന്ററി പ്രദർശനത്തിന് ബദലായി ‘കശ്‌മീർ ഫയൽസ്’ പ്രദർശനം നടത്താൻ ഒരുങ്ങി എബിവിപി

ഹൈദരാബാദ്: ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐ, ഹൈദരാബാദ് സർവ്വകലാശാലയിൽ വിവാദ ബിബിസി ഡോക്യുമെന്ററി ‘ഇന്ത്യ: ദി മോദി ക്വസ്‌റ്റിയൻ’ പ്രദർശനം സംഘടിപ്പിച്ചതിന് മറുപടിയായി ‘കശ്‌മീർ ഫയൽസ്’ സർവ്വകലാശാലാ ക്യാമ്പസിൽ പ്രദർശിപ്പിക്കാൻ സൗകര്യം ഒരുക്കി എബിവിപി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ബിബിസി സീരീസും കശ്‌മീർ ഫയൽസും ഒരേസമയം പ്രദർശിപ്പിക്കാനുള്ള സാധ്യത കണക്കിലെടുത്ത്, അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കാൻ സർവ്വകലാശാലാ പരിസരത്ത് കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി ആനന്ദ് അംബാനിയും പ്രതിശ്രുത വധുവും

നേരത്തെ ജെഎൻയു വിദ്യാർത്ഥി യൂണിയൻ ബിബിസി ഡോക്യുമെന്ററിയുടെ പ്രദർശനം സംഘടിപ്പിച്ചതിന് പിന്നാലെ, ഡൽഹിയിലെ ജെഎൻയു ക്യാമ്പസിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. തുടർന്ന്, ജാമിയ മില്ലിയ ഇസ്ലാമിയയിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ചതോടെ സംഘർഷമുണ്ടായിരുന്നു. പിന്നാലെ, വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയതോടെ പ്രദർശനം റദ്ദാക്കുകയായിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button