വയനാട്: കാട്ടാനയുടെ ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്ക്. വിലങ്ങാടി കോളനിയിലെ ബാലൻ, സഹോദരൻ സുകുമാരൻ എന്നിവർക്കാണ് പരിക്കേറ്റത്.
വയനാട് ചേകാടിയിലാണ് സംഭവം. ഇരുവരും പിതാവിന്റ മൃതദേഹം മറവു ചെയ്യാൻ കാട്ടിനകത്തെ ശ്മശാനത്തിൽ കുഴിയെടുക്കുമ്പോഴാണ് സംഭവം. ഈ സമയത്താണ് കാട്ടാന ആക്രമിച്ചത്. തുടർന്ന്, ഇരുവരെയും വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Also : കുട്ടികളെ ഉപദ്രവിച്ചു: വനിത ഡോക്ടർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി
അതേസമയം, ഇടുക്കി ശാന്തൻപാറയിൽ കാട്ടാന വനം വകുപ്പ് വാച്ചറെ ചവിട്ടിക്കൊന്നു. ശാന്തൻപാറ പന്നിയാർ എസ്റ്റേറ്റ് അയ്യപ്പൻകുടി സ്വദേശി ശക്‌തിവേൽ ആണ് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. പന്നിയാർ എസ്റ്റേറ്റിലെത്തിയ കാട്ടാനകൂട്ടത്തെ ഓടിക്കുന്നതിനിടെ ആന ചവിട്ടുകയായിരുന്നെന്നാണ് നിഗമനം.
ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ ഇദ്ദേഹത്തെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Post Your Comments