
വെള്ളറട: യുവാവിനെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. കാരക്കോണം കൃഷ്ണാഞ്ജലിയില്‍ വിഷ്ണു വി .നായര്‍ (33) ആണ് പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റില്‍ വീണു മരിച്ചത്.
ശനിയാഴ്ച മുതല്‍ വിഷ്ണുവിനെ കാണാനില്ലായിരുന്നു. തുടര്‍ന്ന്, നടത്തിയ അന്വേഷണത്തിലാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ, വെള്ളറട പൊലീസ് കേസെടുത്തു.
Read Also : അമിതവണ്ണം, കൊളസ്ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ ചെറിയ വിത്ത് മതി: ഉപയോഗിക്കേണ്ടത്
മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം സംസ്കരിച്ചു. കാരക്കോണം കൃഷ്ണാഞ്ജലിയില്‍ വിജയകുമാരന്‍ നായരുടെയും വിജയകുമാരിയുടെയും മകനാണ് അവിവാഹിതനായ വിഷ്ണു.
Post Your Comments